ജി.സി.സി പൗരന്മാർ ഇൻഷുറൻസ് അടവ് തെറ്റിച്ചാൽ പിഴ -എസ്.ഐ.ഒ
text_fieldsമനാമ: രാജ്യത്ത് ജോലി ചെയ്യുന്ന ജി.സി.സി പൗരന്മാർ ഇൻഷുറൻസ് വിഹിതം അടക്കാൻ വൈകിയാൽ അധിക ചാർജ് ഈടാക്കുമെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ) അറിയിച്ചു. തൊഴിലുടമകൾ ഇൻഷുറൻസ് സംഭാവനകൾ അടക്കുന്നതിലെ കാലതാമസത്തിനാണ് ഈ പിഴ.
കൂടാതെ രാജ്യത്ത് ജോലി ചെയ്യുന്ന ഗൾഫ് പൗരന്മാർക്ക് അവരുടെ മുഴുവൻ ഇൻഷുറൻസ് അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കുടിശ്ശിക വരുത്തിയ തുകകൾക്ക് അഞ്ച് ശതമാനം വാർഷികപിഴയാണ് ചുമത്തുക. മാസം തുടങ്ങിയത് മുതൽ 15 ദിവസം വരെ ഗ്രേസ് പീരിയഡും അനുവദിക്കുന്നുണ്ട്. ജി.സി.സി ഏകീകൃത ഇൻഷുറൻസ് സംവിധാനം സ്വീകരിച്ചതിനെ തുടർന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

