ജി.സി.സി-മധ്യേഷ്യ ഉച്ചകോടി സംയുക്ത പ്രസ്താവന; ബഹ്റൈൻ ഫോറം ഫോർ ഡയലോഗിന് പ്രശംസ
text_fieldsമനാമ: സൗദിയിൽ സമാപിച്ച ജി.സി.സി-മധ്യേഷ്യ ഉച്ചകോടിക്ക് ശേഷം നടന്ന സംയുക്ത പ്രസ്താവനയിൽ ബഹ്റൈൻ ഫോറം ഫോർ ഡയലോഗിന് പ്രശംസ. ‘മനുഷ്യ സഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും’ ബഹ്റൈൻ ഫോറം ഫോർ ഡയലോഗ് 2022ലാണ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്നത്.
ശൈഖുൽ അസ്ഹറിന്റെയും ഫ്രാൻസിസ് മാർപാപ്പയുടെയും സാന്നിധ്യത്തിൽ നടന്ന ഫോറം മാനവികതയെ ശക്തിപ്പെടുത്തുന്നതിനും സംവാദാത്മകമായ സൗഹൃദാന്തരീക്ഷം രൂപപ്പെടുത്തുന്നതിനും വെളിച്ചം നൽകുന്നതായിരുന്നുവെന്നാണ് ഉച്ചകോടി വിലയിരുത്തിയത്. ജിദ്ദയിലെ ഇൻറർനാഷനൽ കോൺഫറൻസ് സെന്ററിൽ സമാപിച്ച ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ് വിശദീകരിച്ചു.
ഹമദ് രാജാവിനെ പ്രതിനിധാനംചെയ്ത് ബഹ്റൈനിൽ നിന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയാണ് വിവിധ രാഷ്ട്ര നേതാക്കളോടൊപ്പം ഉച്ചകോടിയിൽ പങ്കെടുത്തത്. അദ്ദേഹം കഴിഞ്ഞ ദിവസം ബഹ്റൈനിൽ തിരിച്ചെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

