Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​സ്സ ഫ​ണ്ട്​...

ഗ​സ്സ ഫ​ണ്ട്​ ശേ​ഖ​ര​ണം; ഹ​മ​ദ് രാ​ജാ​വ് 8.5 ദ​ശ​ല​ക്ഷം ഡോ​ള​റും കി​രീ​ടാ​വ​കാ​ശി 5,00,000 ദീ​നാ​റും സം​ഭാ​വ​ന ന​ൽ​കി

text_fields
bookmark_border
ആർ.എച്ച്​. എഫ്​ സെക്രട്ടറി ജനറൽ ഡോ. മുസ്​തഫ അസ്സയ്യിദ്​
cancel
camera_alt

ആർ.എച്ച്​. എഫ്​ സെക്രട്ടറി ജനറൽ ഡോ. മുസ്​തഫ അസ്സയ്യിദ്​ 

മ​നാ​മ: ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്​​റൈ​ൻ ടി.​വി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ച്ച ഫ​ണ്ട്​ ശേ​ഖ​ര​ണ​ത്തി​ന് വ​ൻ പ്ര​തി​ക​ര​ണം.

റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ഓ​ണ​റ​റി ചെ​യ​ർ​മാ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ആ​ർ.​എ​ച്ച്.​എ​ഫ്​ ​ചെ​യ​ർ​മാ​നും യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി​യു​മാ​യ ​ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ഫ​ണ്ട്​ ശേ​ഖ​രി​ക്കു​ന്ന​ത്.

ഹ​മ​ദ് രാ​ജാ​വ് 8.5 ദ​ശ​ല​ക്ഷം ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ 500,000 ദീ​നാ​ർ സം​ഭാ​വ​ന ന​ൽ​കി. ‘ഗ​സ്സ നി​വാ​സി​ക​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ ദി​നം.... ഞ​ങ്ങ​ൾ നി​ങ്ങ​ൾ​ക്കൊ​പ്പം’ എ​ന്ന ​ത​ല​ക്കെ​ട്ടി​ലാ​ണ്​ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​ന്ന ഹ​മ​ദ് രാ​ജാ​വി​ന് ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ന​ന്ദി പ​റ​ഞ്ഞു. ഫ​ല​സ്തീ​നി​നെ പി​ന്തു​ണ​ക്കു​ന്ന രാ​ജ്യ​ത്തി​ന്റെ അ​സ​ന്ദി​ഗ്ധ​വും ഉ​റ​ച്ച​തു​മാ​യ നി​ല​പാ​ടി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണ് രാ​ജാ​വി​ന്റെ ന​ട​പ​ടി​യെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​സ​ന്ധി​ക​ളി​ലും മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സ​ഹോ​ദ​ര-​സൗ​ഹൃ​ദ ജ​ന​ങ്ങ​ളോ​ടു​ള്ള ബ​ഹ്‌​റൈ​ൻ നേ​തൃ​ത്വ​ത്തി​ന്റെ​യും സ​ർ​ക്കാ​റി​ന്റെ​യും ജ​ന​ങ്ങ​ളു​ടെ​യും ഉ​റ​ച്ച നി​ല​പാ​ടാ​ണ് ദേ​ശീ​യ കാ​​മ്പ​യി​നി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള മ​ഹ​ത്താ​യ കാ​മ്പ​യി​നി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളോ​ടും ക​മ്പ​നി​ക​ളോ​ടും പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ശൈ​ഖ്​ നാ​സി​ർ ആ​ഹ്വാ​നം ചെ​യ്തു. ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി 1,00,000 ദീ​നാ​ർ കാ​മ്പ​യി​നി​ലേ​ക്ക് ശൈ​ഖ്​ നാ​സി​ർ സം​ഭാ​വ​ന ചെ​യ്തി​രു​ന്നു.

ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​നു​ത്ത​ര​വി​ട്ട രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കും അ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹാ​യ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ച്ച ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ക്കും പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച ബ​ഹ്​​റൈ​ൻ ടി.​വി​ക്കും ​ആ​ർ.​എ​ച്ച്. എ​ഫ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദ്​ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 16 മി​ല്യ​ണി​ല​ധി​കം ഡോ​ള​ർ സ​മാ​ഹ​രി​ച്ച​താ​യി ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദ് വെ​ളി​പ്പെ​ടു​ത്തി. സം​ഭാ​വ​ന ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു, ഫ​ല​സ്തീ​ൻ ജ​ന​ത​യെ പി​ന്തു​ണ​ക്കാ​നു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ബ​ഹ്റൈ​നി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ താ​ഹ അ​ബ്ദു​ൽ ഖാ​ദ​ർ ന​ന്ദി പ​റ​ഞ്ഞു.BH07NBOB0000009957043 എ​ന്ന ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ വ​ഴി​യോ 94977 (ബ​റ്റ​ൽ​കോ), 94944 (സൈ​ൻ), 98977 (എ​സ്.​ടി.​സി) വ​ഴി എ​സ്.​എം.​എ​സ്​ ചെ​യ്​​തോ 38800188 എ​ന്ന ബെ​നി​ഫി​റ്റ്​ പേ ​വ​ഴി​യോ സം​ഭാ​വ​ന​ക​ൾ അ​യ​ക്കാ​വു​ന്ന​താ​ണെ​ന്ന്​ ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദ് പ​റ​ഞ്ഞു.

ഗ​സ്സ സ​ഹാ​യ​പ​ദ്ധ​തി​യി​ലേ​ക്ക്​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ സ​ഹാ​യം ന​ൽ​കി

മ​നാ​മ: ഗ​സ്സ സ​ഹാ​യ​പ​ദ്ധ​തി​യി​ലേ​ക്ക്​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കി. , ബി.​ബി.​കെ 100,000 ദി​നാ​ർ, ബ​ഹ്​​റൈ​ൻ നാ​ഷ​ണ​ൽ ഹോ​ൾ​ഡി​ങ്​ 20,000 ദി​നാ​ർ, ഗ​ൾ​ഫ്​ ഹോ​ട്ട​ൽ​സ്​ 20,000 ദി​നാ​ർ, സി​കോ ക​മ്പ​നി 10,000 ദി​നാ​ർ,അ​ൽ ഹ​വാ​ജ്​ 10,000 ദി​നാ​ർ, ട്രാ​ഫ്​​കോ 10,000 ദി​നാ​ർ, മാ​സ 10,000 ദി​നാ​ർ, സ​കാ​ത്​ ഫ​ണ്ട്​ 50,000 ദി​നാ​ർ, ബ​ഹ്​​റൈ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ്​ ബാ​ങ്ക്​ 5,000 ദി​നാ​ർ, കൂ​ഹ്​​ജി ഇ​ല​ക്​​ട്രി​ക്​ കോ​ൺ​ട്രാ​ക്​​ടി​ങ്​ ക​മ്പ​നി 20,000 ദി​നാ​ർ, ബ​ഹ്​​​റൈ​ൻ കു​വൈ​ത്ത്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി 20,000 ദി​നാ​ർ, യൂ​സു​ഫ്​ ബി​ൻ അ​ഹ്​​മ​ദ്​ കാ​നൂ ക​മ്പ​നി 20,000 ദി​നാ​ർ, അ​ൽ സ​ലാം ബാ​ങ്ക്​ 50,000 ദി​നാ​ർ, ന​ജീ​ബി ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ 15,000 ദി​നാ​ർ, അ​വാ​ൽ ഡ​യ​റി ക​മ്പ​നി 5,000 ദി​നാ​ർ, ലി​മാ​ർ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി 18,850 ദി​നാ​ർ, ബ​ഹ്​​റൈ​ൻ​ ക്രെ​ഡി​റ്റ്​ ക​മ്പ​നി 10,000 ദി​നാ​ർ, സാ​മി​ൽ ഗ്രൂ​പ്​ 50,000 ദീ​നാ​ർ, യ​തീം ക​മ്പ​നി 25,000 ദി​നാ​ർ, സു​ന്നീ ഔ​ഖാ​ഫ്​ 25,000 ദീ​നാ​ർ, നാ​സ്​ ​ഗ്രൂ​പ്​ 40,000 ദീ​നാ​ർ, ഇ​ബ്രാ​ഹിം ഖ​ലീ​ൽ കാ​നൂ 20,000, അ​ൽ ബി​ലാ​ദ്​ പ​ത്രം 10,000 ദീ​നാ​ർ, അ​ൽ ബ​റ​ക ബാ​ങ്ക്​ 37,700 ദീ​നാ​ർ, സൈ​ൻ ബ​ഹ്​​റൈ​ൻ 18,850 ദീ​നാ​ർ, ട്രേ​ഡ്​ സെ​ന്‍റ​ർ 100,000 ല​ക്ഷം ദീ​നാ​ർ, എ​സ്.​ടി.​സി ബ​ഹ്​​റൈ​ൻ 18,000 ദി​നാ​ർ, ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ 25,000 ദീ​നാ​ർ, സീ​ഫ്​ പ്രോ​പ്പ​ർ​ട്ടീ​സ്​ 25,000 ദീ​നാ​ർ, ഫ​ഖ്​​റു ഗ്രൂ​പ്​ 37,700 ദീ​നാ​ർ, കു​​വൈ​ത്ത്​ ഫി​നാ​ൻ​സ്​ ഹൗ​സ്​ 100,000 ദി​നാ​ർ, അ​ൽ​ബ 100,000 ദി​നാ​ർ, ബെ​ന​ഫി​റ്റ്​ 25,000 ദി​നാ​ർ, ബി​യോ​ൺ 100,000 ദി​നാ​ർ, ബാ​പ്​​കോ എ​ന​ർ​ജീ​സ്​ 500,0000 ദി​നാ​ർ, ബ​ഹ്​​റൈ​ൻ ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്​ 25,000 ദീ​നാ​ർ, ഇ​സ്​​ലാ​മി​ക്​ സൊ​സൈ​റ്റി 30,000 ദീ​നാ​ർ, ജി.​പി.​​ഐ.​സി 100,000 ദീ​നാ​ർ, എ​ൻ.​ബി.​ബി 100,000 ദീ​നാ​ർ എ​ന്നി​ങ്ങ​നെ സ​ഹാ​യം ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം ബ​ഹ്​​റൈ​ൻ ടി.​വി​യി​ലൂ​ടെ ന​ട​ത്തി​യ സ​ഹാ​യ സം​ഭ​ര​ണ പ​രി​പാ​ടി​യി​ൽ രാ​ജ്യ​ത്തെ വി​വി​ധ ക​മ്പ​നി​ക​ളും വ്യ​ക്​​തി​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaCrown PrinceKing Hamad
News Summary - Gaza Fund Collection; King Hamad donated 8.5 million dollars and Crown Prince 5,00,000 dinars
Next Story