Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗൗരി ല​േങ്കഷ്​ വധം;...

ഗൗരി ല​േങ്കഷ്​ വധം; പ്രതിഷേധ സംഗമം നടത്തി

text_fields
bookmark_border
ഗൗരി ല​േങ്കഷ്​ വധം; പ്രതിഷേധ സംഗമം നടത്തി
cancel
camera_alt?????? ???????????? ?????????????????? ???? ??????????? ??????? ?????????????? ???????? ???????????? ?????
മനാമ: മാധ്യമ പ്രവർത്തകയും ആക്​ടിവിസ്​റ്റുമായ ഗൗരി ലങ്കേഷി​​െൻറ വധത്തിൽ പ്രതിഷേധിച്ച്‌ ‘പ്രേരണ’ സംഘടിപ്പിച്ച പരിപാടി കന്നട സംഘയിൽ നടന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന രാഷ്​ട്രീയ^ സംസ്കാരിക പ്രവർത്തകരെ കൊന്നൊടുക്കുക വഴി  ഇന്ത്യയിൽ ജനാധിപത്യം വലിയ ഭീഷണി നേരിടുകയാണെന്ന്​ പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. 
കൊലക്ക് ശേഷം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നവർ, ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന്​ അവരെ തന്നെ കുറ്റപ്പെടുത്തുകയാണ്. ഇത് ആസൂത്രിതമായ പ്രചാരണമാണ്. സ്വതന്ത്ര ചിന്തകരെയും ജനാധിപത്യ^മതേതര വിശ്വാസികളെയും ഇല്ലാതാക്കുന്നതിനുള്ള പൊതുസമ്മതിക്കായി വൻ ഗൂഢാലോചനയാണ്​ നടക്കുന്നത്. 
പ്രധാനമന്ത്രിയുടെ മൗനം ഈ ആസൂത്രിത പദ്ധതിയുമായി ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. മതേതര^ജനാധിപത്യ വിശ്വാസികളുടെ ഐക്യപ്പെടലിലൂടെ മാത്രമേ ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും കൂടുതൽ വികസിപ്പിക്കാനും സാധിക്കൂ. അത്തരം ഐക്യം രാഷ്​ട്രീയ ശക്തിയായി മാറണം.  തെരെഞ്ഞെടുപ്പിലൂടെ ഇനിയും വർഗീയ ഫാഷിസ്​റ്റുകൾ അധികാരത്തിൽ വന്നാൽ ഇന്ത്യയെ തന്നെ നഷ്​ടമാകും. 
യുവജനതയുടെ അരാഷ്​ട്രീയ നിസംഗതയിൽ പ്രാസംഗികർ ഉത്കണ്ഠ പ്രകടിപ്പിച്ചു. 
ഗൗരി ലങ്കേഷി​​െൻറ ഘാതകരെയും ആസൂത്രകരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മതേതര^ജനാധിപത്യ കൂട്ടായ്​മക്കായി ഒരുമിച്ച്​ പ്രവർത്തിക്കണമെന്നും പ്രതിഷേധ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ ഇ.എ.സലിം, ഫസൽ പേരാമ്പ്ര, എൻ.പി.ബഷീർ, അനിൽ വേങ്കോട്, ഫിറോസ് തിരുവത്ര, സുധീശ് രാഘവൻ, നിസാർ കൊല്ലം, പങ്കജ് നാഭൻ, രാജേഷ്, റിയാസ്, രാജു ഇരിങ്ങൽ, കെ.വി.പ്രകാശ്, ഹരി കൂ​േട്ടഴൻ, സിനു കക്കട്ടിൽ, അജിത്ത് മാക്സി, സുജേഷ് തുടങ്ങിയവർ സംസാരിച്ചു. ടി.എൻ.രാജൻ അധ്യക്ഷനായിരുന്നു. റിയാസ് കെ. സിറാജുദ്ദീൻ സ്വാഗതം പറഞ്ഞു. ഷാജിത് മലയിൽ പ്രമേയം അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestgulf newsmalayalam newsgaury lankesh
News Summary - gaury lankesh murder
Next Story