Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ്യാസ് പൈപ്പ്‌ലൈന്‍...

ഗ്യാസ് പൈപ്പ്‌ലൈന്‍ സ്‌േഫാടനം: നഷ്​ടപരിഹാരം നല്‍കി

text_fields
bookmark_border
ഗ്യാസ് പൈപ്പ്‌ലൈന്‍ സ്‌േഫാടനം: നഷ്​ടപരിഹാരം നല്‍കി
cancel
camera_alt???? ??????? ?????????? ????????????? ???????????????????????? ??????? ?????????????

മനാമ: ബൂരിയിൽ ഗ്യാസ് പൈപ്പ് ലൈന്‍ സ്​ഫോടനത്തെ തുടർന്ന്​ വീടിനും മറ്റും നാശമുണ്ടായവർക്ക്​ നഷ്​ടപരിഹാരം നല്‍കി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ തൊഴില്‍ സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ചെക്ക് കൈമാറി. 25 പേര്‍ ചെക്കുകള്‍ ഏറ്റുവാങ്ങി. ദക്ഷിണ മേഖല ഗവര്‍ണര്‍ അലി ബിന്‍ അബ്​ദുല്‍ ഹുസൈന്‍ അല്‍അസ്ഫൂര്‍, ദക്ഷിണ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ അബ്​ദുല്ല ഖലീഫ അല്‍ജീറാന്‍, ബൂരി ചാരിറ്റി സൊസൈറ്റി ചെയര്‍മാന്‍ അബ്​ദുറസൂല്‍ അഹ്മദ് അല്‍ഹുജൈരി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരുടെ ഉത്തരവി​​െൻറ അടിസ്​ഥാനത്തിലാണ് ധനസഹായം കൈമാറാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അപകടത്തി​​െൻറ വ്യാപ്തിയനുസരിച്ച് 2,000 ദിനാര്‍ വരെയാണ് നഷ്​ടപരിഹാരം നല്‍കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgas pipe line blast
News Summary - gas pipe line blast-bahrain-gulf news
Next Story