Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ്യാസ്​ സിലിണ്ടർ...

ഗ്യാസ്​ സിലിണ്ടർ മോഷണം  പതിവാക്കിയ യുവതിയും  യുവാവും അറസ്​റ്റിൽ

text_fields
bookmark_border

മനാമ: ബഹ്​റൈൻ സതേൺ ഗവർണറേറ്റിൽ 74ഒാളം ഗ്യാസ്​ സിലിണ്ടറുകൾ മോഷ്​ടിച്ച കേസിൽ പ്രതികളെന്ന്​ കരുതുന്ന കമിതാക്കളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.ഹമദ്​ ടൗൺ ഭാഗത്തുനിന്ന്​ ഇത്തരം നിരവധി പരാതികളാണ്​ പൊലീസിന്​ ലഭിച്ചിരുന്നത്​. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ, ഒരു സ്​ത്രീ സ്വർണനിറത്തിലുള്ള കാറിൽ ഗ്യാസ്​ സിലിണ്ടർ എടുത്ത്​ പോകുന്നതായി ഒരാൾ വിവരം നൽകി. 
ഇതേ തുടർന്നാണ്​ 35വയസുള്ള സ്​ത്രീയും 25വയസുള്ള യുവാവും അറസ്​റ്റിലായത്​. മോഷ്​ടിച്ച സിലിണ്ടറുകൾ മിക്കതും ഒരു ഏഷ്യൻ സ്വദേശി നടത്തുന്ന ഫർണിച്ചർ ഷോപ്പിലായിരുന്ന വിറ്റത്​. സിലിണ്ടർ വാങ്ങിയശേഷം ലാഭത്തിന്​ വിറ്റതായി ഷോപ്പ്​ നടത്തുന്ന ആൾ സമ്മതിച്ചിട്ടുണ്ട്​. യുവതിയെക്കുറിച്ചുള്ള വ്യക്​തമായ വിവരണവും ഇയാൾ നൽകി. ത​​​െൻറ കാമുകന്​ പണത്തി​​​െൻറ ആവശ്യമുണ്ടെന്ന്​ പറഞ്ഞതി​നുശേഷമാണ്​ മോഷണം തുടങ്ങിയതെന്ന്​ യുവതി പറഞ്ഞു. സ്​ത്രീയാണ്​ മോഷണത്തിന്​ പറ്റിയ സ്​ഥലങ്ങൾ കണ്ടെത്തിയത്​.തുടർന്ന്​ യുവാവ്​ പൂട്ട്​ തകർത്ത്​ മോഷണം നടത്തും. 
സിലിണ്ടർ ഒന്നിന്​ 25ദിനാർ വരെ ഇവർക്ക്​ ലഭിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ പറഞ്ഞു. യുവതിക്ക്​ ഇതിൽ നിന്ന്​ മൂന്ന്​ ദിനാർ മാത്രമാണത്രെ ലഭിച്ചിരുന്നത്​. കേസ്​ പബ്ലിക്​ പ്രൊസിക്യൂഷനും തുടർന്ന്​ ഹൈക്രിമിനൽ കോടതിയിലേക്കും​ കൈ​മാറി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftgas cylindergulf newsmalayalam news
News Summary - gas cylinder theft-gulfnews-bahrain
Next Story