Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ർ​ഗാ​ഊ​ൻ...

ഗ​ർ​ഗാ​ഊ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കമാവുന്നു; വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
ഗ​ർ​ഗാ​ഊ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കമാവുന്നു; വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യം
cancel
camera_alt

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ നി​ന്ന് (ഫ​യ​ൽ)

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും മ​ധു​ര​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​യ 'ഗ​ർ​ഗാ​ഊ​ൻ' ഇ​ത്ത​വ​ണ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത ആ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ നാ​ല് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

മാ​ർ​ച്ച് മൂ​ന്നി​ന് മു​ഹ​റ​ഖി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക 'വ​ൺ ഡേ ​ബ​സ് ടൂ​ർ' വ​ഴി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. ഈ ​ബ​സ് ത​ല​സ്ഥാ​ന ഗ​വ​ർ​ണ​റേ​റ്റ്, വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് തെ​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​ൽ പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ഒ​ട്ടേ​റെ സ​ർ​പ്രൈ​സു​ക​ളാ​ണ് മ​ന്ത്രാ​ല​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്രി​യ​പ്പെ​ട്ട മ​സ്ക​റ്റു​ക​ളും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളും കു​ട്ടി​ക​ളെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കാ​നെ​ത്തും. കു​ട്ടി​ക​ൾ​ക്കാ​യി മു​ഖ​ത്ത് ചാ​യ​ങ്ങ​ൾ പൂ​ശാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കും. ഗ​ർ​ഗാ​ഊ​ൻ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.

റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ 14ാം രാ​വി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം ആ​ഘോ​ഷി​ക്കു​ന്ന നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ര​മ്പ​ര്യ​മാ​ണി​ത്. റ​മ​ദാ​നി​ലെ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള ഒ​രു അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​ആ​ഘോ​ഷം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​ദി​വ​സം കു​ട്ടി​ക​ൾ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പാ​ട്ടു​ക​ൾ പാ​ടു​ക​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്യു​ന്നു.

പെ​ൺ​കു​ട്ടി​ക​ൾ വ​ർ​ണ്ണാ​ഭ​മാ​യ 'ജ​ലാ​ബി​യ'​ക​ളും സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും ധ​രി​ക്കു​മ്പോ​ൾ, ആ​ൺ​കു​ട്ടി​ക​ൾ ബ​ഹ്‌​റൈ​നി​ന്റെ ത​ന​ത് 'തോ​ബ്' ധ​രി​ച്ചാ​ണ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ന്ന​ത്. ഗ​ർ​ഗാ​ഊ​ൻ എ​ന്ന പേ​ര് ബ​ഹ്‌​റൈ​നി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് വ്യ​ത്യ​സ്ത പേ​രു​ക​ളി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:programsBahrain NewsMinistry of Youth Affairsgulf news malayalam
News Summary - Gargaon celebrations begin; Ministry of Youth Affairs with colorful programs
Next Story