Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ അന്താരാഷ്​ട്ര ...

ബഹ്​റൈൻ അന്താരാഷ്​ട്ര  ഗാർഡൻ ഷോ ഉദ്​ഘാടനം ഇന്ന്​ 

text_fields
bookmark_border

മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന ബഹ്​റൈൻ അന്താരാഷ്​ട്ര ഗാർഡൻഷോയുടെ  ഒൗദ്യോഗിക ഉത്​ഘാടനം ഇന്ന്​ നടക്കും. ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവൻഷൻ സ​​െൻററിലാണ്​ ഗാർഡൻഷോ നടക്കുന്നത്​. വിദേശ, പ്രാദേശിക  കമ്പനികളുടെ നൂതനവും വിവിധതലത്തിലുള്ള ഉത്​പ്പന്നങ്ങളുടെ വിശാലമായ ലോകം പ്രദർശനത്തെ ശ്രദ്ധേയമാക്കും. ഇൗ വർഷം ഗാർഡൻഷോ മുന്നോട്ട്​ വക്കുന്നത്​ മികച്ച കാർഷിക സേവനങ്ങൾ, നിലവാരം, സുരക്ഷിതം, ഭക്ഷ്യസുരക്ഷ, അന്താരാഷ്​ട്ര നിലവാരമുള്ള കാർഷിക ജീവനക്കാർ തുടങ്ങിയ ഘടകങ്ങളാണ്​. ഭക്ഷ്യസുരക്ഷയും മാനവാരോഗ്യവും എന്നതാണ്​ പ്രമേയം.

പവലിയനെ വിപണനം, ബോധവത്​ക്കരണം എന്നീ മേഖലകളായി തിരിച്ചാണ്​ പ്രദർശനം നടക്കുക. അഗ്രികൾച്ചർ, മറൈൻ റിസോഴ്​സ്​ അതോറിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷയും നിലവാര നിർണ്ണയ യൂണിറ്റുകളും പ്രദർശന നഗരിയിൽ പ്രവർത്തിക്കും.  വേറിട്ടതും വൈവിദ്ധ്യമാർന്നതുമായ കാർഷിക ഉത്​പ്പന്നങ്ങൾ ബഹ്​റൈൻ അന്താരാഷ്​ട്ര ഗാർഡൻഷോയിൽ അണിനിരക്കും. ഇന്ത്യ,ഫ്രാൻസ്​, ഇറ്റലി, നെതർലൻറ്​സ്​, ഗ്രീസ്​, യു​.കെ, ജപ്പാൻ, ചൈന,ഇന്തേ​ാനേഷ്യ,തുർക്കി,മാലി, യു.എ.ഇ, മൊറോക്കോ, ജോർദാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ നവീനവും മികച്ചതുമായ കാർഷിക സ്​റ്റാളുകൾ പ്രദർശന നഗരിയിൽ ഇടംപിടിക്കും. ഇൗ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന കാർഷിക സാ​േങ്കതിക വിദ്യയും മാതൃകകളും പുതുമകളും കർഷകർക്ക്​ പകർന്നുനൽകും. ഒപ്പം തങ്ങളുടെ വിജയകരമായ പരീക്ഷണങ്ങളും അനുഭവങ്ങളും വിദേശികൾ പ്രദർശനത്തിൽ പങ്കു​െവക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgarden show
News Summary - garden show-bahrain-gulf news
Next Story