ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഗാന്ധിസ്മൃതിയുടെ ‘സ്നേഹയാത്ര’
text_fieldsഗാന്ധിസ്മൃതി അംഗങ്ങൾ ‘സ്നേഹയാത്ര’യിൽ
കുവൈത്ത് സിറ്റി: പുതുവർഷസമ്മാനമായി ഗാന്ധിസ്മൃതി കുവൈത്ത് പ്രവർത്തകർ കബദ് പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പുതപ്പുകളും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും നൽകി. പ്രവാസികളിൽ വ്യത്യസ്ത കാരണങ്ങളാൽ പ്രയാസപ്പെടുന്ന നിരവധി മനുഷ്യരുണ്ടെന്നും അവർക്ക് സാധ്യമായ സഹായം എത്തിക്കൽ സംഘടനയുടെ ചുമതലയാണെന്നും ഗാന്ധിസ്മൃതി ഭാരവാഹികൾ അറിയിച്ചു. കുവൈത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ഇത്തരം പ്രവൃത്തികൾ തുടരുന്നു. വൈസ് പ്രസിഡന്റ് സാബു പൗലോസ്, ജന. സെക്രട്ടറി മധു മാഹി, ട്രഷറർ പോളി അഗസ്റ്റിൻ, ജോയന്റ് സെക്രട്ടറി ബിജോമംഗലി, ആർട്സ് സെക്രട്ടറി പെയ്റ്റൻ, ഉപദേശകസമിതി അംഗം ലാക്ക് ജോസ്, ഡേറ്റ സെക്രട്ടറി എൽദോ ബാബു ടോം ഇടയോടി, സോണി മാത്യു, വിനയൻ അഴീക്കോട്, സജിൽ, ജോസഫ് കോമ്പാറ, ജിയോ മത്തായി, നാജു എന്നിവർ സ്നേഹയാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

