ഗാന്ധി അനുസ്മരണ പ്രസംഗ മത്സരം
text_fieldsമനാമ: മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25ന് സംഘടിപ്പിക്കുന്ന മത്സരത്തില്‍ ചേരാനാഗ്രഹിക്കുന്ന 18 വയസ്സിന് മുകളില്‍ പ്രായമായ എല്ലാ സ്ത്രീ പുരുഷന്മാര്ക്കും പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് സൗജന്യമാണ്.
ബഹ്റൈനില്‍ താമസിക്കുന്ന മലയാളം അറിയാവുന്ന ഏതൊരാള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സര ദിവസം അഞ്ചു മിനിറ്റ് മുന്നേ നല്കുന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കണം. ഗാന്ധിയന്‍ ചിന്തകള്‍ സമകാലികമായി കോര്‍ത്തിണക്കിയായിരിക്കും വിഷയം നല്‍കുന്നത്.
പവിഴദ്വീപിലെ മുഴുവന്‍ പ്രസംഗകരെയും മത്സരത്തിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി മഹാത്മാഗാന്ധി കള്‍ച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമന്, ജനറല്‍ സെക്രട്ടറി ദീപാ ജയചന്ദ്രന്, പ്രസംഗമത്സര കണ്‍വീനര്‍ അനില്‍ യു.കെ എന്നിവര്‍ അറിയിച്ചു. ഒക്ടോബര്‍ 31 ന് നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍.യു.കെ- 39249498, ദീപ ജയചന്ദ്രന് - 36448266, ബബിന സുനില്‍ - 37007608
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
