ഗാന്ധിജയന്തി ദിനം ആഘോഷിച്ചു
text_fieldsമഹാത്മാഗാന്ധി കൾചറൽ ഫോറം സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം
മനാമ: മഹാത്മാഗാന്ധി കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു.പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. പോൾ സെബാസ്റ്റ്യൻ ഗാന്ധി അനുസ്മരണം നടത്തി.സത്യവും അഹിംസയും അടിസ്ഥാന പ്രമാണമാക്കി ഒരു ജനതയെ മുഴുവൻ സാഹോദര്യത്തിലും മതേതരത്വത്തിലും നിലനിർത്തുന്നതിന് ജീവൻ ബലികൊടുത്ത മഹാത്മാഗാന്ധിയുടെ ജീവിതം ലോകത്തിന് എല്ലാ കാലത്തും പ്രചോദനം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, വിനോദ് ഡാനിയൽ, യു.കെ. അനിൽ, പവിത്രൻ പൂക്കുറ്റി, കൃഷ്ണകുമാർ, വിനോദ്, അജിത്ത് കുമാർ, തോമസ് ഫിലിപ്പ്, മുജീബ്, അജി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.