ഗാന്ധി ജയന്തി ആഘോഷം: എം.എൻ. കാരശ്ശേരി പങ്കെടുക്കും
text_fieldsഎം.എൻ. കാരശ്ശേരി
മനാമ: ബഹ്റൈനിലെ മഹാത്മാഗാന്ധി കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബി.എം.സിയുടെ സഹകരണത്തോടെ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ജനറൽ കൺവീനർ എബി തോമസ് എന്നിവർ അറിയിച്ചു.
ഒക്ടോബർ 24ന് വൈകീട്ട് ഏഴ് മണി മുതൽ സെഗയ്യ ബി.എം.സി ഹാളിലാണ് പരിപാടി.
പ്രമുഖ ഗാന്ധിയനും ചിന്തകനും പ്രഭാഷകനുമായ എം.എൻ. കാരശ്ശേരി മുഖ്യാതിഥിയാകും. 'മാനവികത വർത്തമാനകാലത്തിൽ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കുമെന്ന് സംഘാടകർ പറഞ്ഞു.
ഗാന്ധിയൻ ചിന്തകൾക്കും ആദർശങ്ങൾക്കും ഏറെ പ്രസക്തിയുള്ള സമകാലീന കാലഘട്ടത്തിൽ പ്രവാസലോകത്ത് നടക്കുന്ന ഗാന്ധിയൻ പ്രവർത്തനങ്ങളിൽ എല്ലാ പ്രവാസികളും സഹകരിക്കണമെന്നും പരിപാടിയിൽ സാന്നിധ്യം ഉണ്ടാകണമെന്നും സംഘാടകർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

