Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗാ​ന്ധി​ജ​യ​ന്തി...

ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം : ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​രാ​ക​ണം –ഒ.​ഐ.​സി.​സി

text_fields
bookmark_border
ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം : ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളു​ടെ   പ്ര​ചാ​ര​ക​രാ​ക​ണം –ഒ.​ഐ.​സി.​സി
cancel
camera_alt

ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി​ജ​യ​ന്തി ​ആ​ഘോ​ഷം

മ​നാ​മ: നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ്വ​ന്തം ജീ​വി​തം​കൊ​ണ്ട് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​രാ​യാ​ൽ മാ​ത്ര​മേ ഇ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സ്​ പ​ഴ​യ​കാ​ല പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ക​യു​ള്ളൂ എ​ന്ന് ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യ​ണം. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത് ഗാ​ന്ധി​ജി ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു​കൊ​ണ്ട് എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. വി​വി​ധ സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി അ​വ​രെ​യൊ​ക്കെ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​െൻറ ഭാ​ഗ​മാ​ക്കാ​നും സാ​ധി​ച്ചു. എ​ല്ലാ​വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും പി​ന്തു​ണ ആ​ർ​ജി​ക്കാ​ൻ ക​ഴി​യു​ന്ന​രീ​തി​യി​ൽ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​വേ​ണം കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം മു​ന്നോ​ട്ടു​പോ​കാ​നെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി പാ​റ​യി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​വാ​ദ് വ​ക്കം, മാ​ത്യൂ​സ് വാ​ള​ക്കു​ഴി, എം.​ഡി. ജോ​യ്, യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹീം അ​ദ്ഹം, ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ ചെ​മ്പ​ൻ ജ​ലാ​ൽ, ജി. ​ശ​ങ്ക​ര​പ്പി​ള്ള, ന​സിം തൊ​ടി​യൂ​ർ, ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ മോ​ഹ​ൻ​കു​മാ​ർ നൂ​റ​നാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, അ​ബൂ​ബ​ക്ക​ർ പൊ​ന്നാ​നി, പ്ര​സാ​ദ്​ കൃ​ഷ്ണ​ൻ മൂ​ത്ത​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പാ​യ​സ​വി​ത​ര​ണം ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
മ​നാ​മ: 'പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ' ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് മു​ഹ​റ​ഖ് കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി പേ​ർ ര​ക്തം ദാ​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജി. ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സ​ൻ​റ്​ തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ യു.​കെ.​എം. റാ​ഷി​ക്ക്, ഫാ​സി​ൽ, പ്ര​ജി ചേ​വാ​യൂ​ർ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
മ​നാ​മ:ഗാ​ന്ധി​ജി​യു​ടെ സ്​​മ​ര​ണ​ക​ളു​ണ​ർ​ത്തി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഗാ​ന്ധി​ജ​യ​ന്തി ദി​നം ആ​ഘോ​ഷി​ച്ചു. ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ ത​യാ​റാ​ക്കി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സോ​ഷ്യ​ൽ ഫോ​റം മു​ഹ​റ​ഖ് ബ്രാ​ഞ്ചി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്​​ട്രീ​റ്റ്​ ക്വി​സ് സം​ഘ​ടി​പ്പി​ച്ചു.ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ മൊ​യ്‌​തു, സെ​ക്ര​ട്ട​റി അ​സീ​ർ പാ​പ്പി​നി​ശ്ശേ​രി, ജോ. ​സെ​ക്ര​ട്ട​റി ഫ​ഹ​ദ് ക​ണ്ണ​പു​രം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ബീ​ൽ തി​രു​വ​ല്ലൂ​ർ, അ​ന​സ് വ​ട​ക​ര, മു​സ്​​ത​ഫ വെ​ട്ടി​ക്കാ​ട്ടി​രി, അ​ർ​ശി​ദ് പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റ​ം
മ​നാ​മ: മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ 152ാമ​ത് ഗാ​ന്ധി​ജ​യ​ന്തി ദി​നം ആ​ഘോ​ഷി​ച്ചു. സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്​ പാ​ർ​ട്ടി ഹാ​ളി​ൽ ഗാ​ന്ധി​പ്ര​തി​മ​ക്ക്​ മു​ന്നി​ൽ പു​ഷ്​​പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. പോ​ൾ സെ​ബാ​സ്​​റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ തി​രു​വ​ല്ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ത്യ​വും അ​ഹിം​സ​യും ത​െൻറ ജീ​വി​ത​ത്തി​െൻറ അ​ടി​സ്ഥാ​ന പ്ര​മാ​ണ​മാ​ക്കി ഒ​രു​ജ​ന​ത​യെ മു​ഴു​വ​ൻ സാ​ഹോ​ദ​ര്യ​ത്വ​ത്തി​ലും മ​തേ​ത​ര​ത്വ​ത്തി​ലും നി​ല​നി​ർ​ത്തു​ന്ന​തി​ന് ജീ​വ​ൻ ബ​ലി​കൊ​ടു​ത്ത നേ​താ​വാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി​യെ​ന്ന്​ അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു. എ​ബ്ര​ഹാം ജോ​ൺ, ഷെ​മി​ലി പി. ​ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ൾ​ച​റ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യേ​ൽ സ്വാ​ഗ​ത​വും എ​ബി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​നേ​ടി​യ ശി​ൽ​പ സ​ന്തോ​ഷി​നെ​യും 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ബാ​ബു കു​ഞ്ഞി​രാ​മ​ൻ, തോ​മ​സ് ഫി​ലി​പ്, സ​ന്തോ​ഷ്, പ്രേ​മ​ൻ, സ​ജീ​വ​ൻ ക​ണ്ണൂ​ർ, അ​ജി ജോ​ർ​ജ്, ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ മൊ​യ്‌​തു, സെ​ക്ര​ട്ട​റി അ​സീ​ർ പാ​പ്പി​നി​ശ്ശേ​രി, ജോ. ​സെ​ക്ര​ട്ട​റി ഫ​ഹ​ദ് ക​ണ്ണ​പു​രം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ബീ​ൽ തി​രു​വ​ല്ലൂ​ർ, അ​ന​സ് വ​ട​ക​ര, മു​സ്​​ത​ഫ വെ​ട്ടി​ക്കാ​ട്ടി​രി, അ​ർ​ശി​ദ് പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഏ​ഷ്യ​ൻ സ്​​കൂ​ൾ

മ​നാ​മ: ഏ​ഷ്യ​ൻ സ്​​കൂ​ളി​ൽ 152ാമ​ത്​ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. മൂ​ന്നു​ മു​ത​ൽ 12 വ​രെ ഗ്രേ​ഡു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഗാ​ന്ധി​ജി മു​ന്നോ​ട്ടു​വെ​ച്ച വി​വി​ധ ആ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ​മാ​ധാ​ന​ത്തി​െൻറ​യും സൗ​ഹാ​ർ​ദ​ത്തി​െൻറ​യും സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വെ​ള്ള വ​സ്​​ത്രം ധ​രി​ച്ചാ​ണ്​ പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ത്ത​ത്. പ്രി​ൻ​സി​പ്പ​ൽ, മോ​ളി മാ​മ​ൻ ഗാ​ന്ധി​ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ ഗാ​ന്ധി​ജ​യ​ന്തി പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ക​യും ചെ​യ്​​തു. ഗാ​ന്ധി​ജി​യു​ടെ ആ​ദ്യ​കാ​ല ജീ​വി​ത​ത്തെ​ക്കു​റി​ച്ചും നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി​ക്കു​ന്ന ഡോ​ക്യു​മെൻറ​റി​ക​ളും ഹ്ര​സ്വ വി​ഡി​യോ​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi Jayanti
News Summary - Gandhi Jayanti Celebration: O.I.C.C
Next Story