സംരക്ഷണത്തിെൻറ കുളിർമയിൽ ഗലാലിയിലെ കെന്നാർമരങ്ങൾ
text_fieldsമനാമ: സീസൺ അവസാനിക്കാൻ കുറച്ച് ആഴ്ച്ചകളെ ഉള്ളൂവെങ്കിലും കെന്നാർ പഴങ്ങൾ വിപണിയിൽ ചൂടപ്പം പോെലയാണ് വിറ്റുപോകുന്നത്. ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽ ഇൗ പഴങ്ങളുടെ കാഴ്ച്ച സാധാരണയാണെങ്കിലും ഗലാലിയിലെ കെന്നാർ മരങ്ങളിലെ കനികൾ ചാരുതയാണ്. ഗലാലിയിൽ വളരെയേറെ കാലമായി സംരക്ഷിച്ചുപോരുന്ന മരങ്ങളാണിവ. ഇതിലെ പഴങ്ങൾ സ്വദേശികൾക്കൊപ്പം തന്നെ വിദേശികൾക്കും ഏറെ ഇഷ്ടമാണ്. വിപണിയിൽ ഇതിനു ഒന്നര ദിനാർ വിലയുണ്ട് .
മരച്ചുവട്ടിൽ കിടക്കുന്ന പഴങ്ങൾ പെറുക്കിയെടുത്ത് പുറത്ത് വിൽപ്പന നടത്തുന്ന വിദേശികളുമുണ്ട്. നവംബർ മുതൽ മാർച്ച് വരെയാണ് പഴങ്ങൾ ഉണ്ടാകുന്നത്.
മുമ്പ് രാജ്യത്തിെൻറ പല ഗ്രാമങ്ങളിലും ഇൗ മരങ്ങൾ വ്യാപകമായി ഉണ്ടായിരുന്നു. എന്നാൽ കെട്ടിടങ്ങൾ പണിയുന്നതിനായി പല സ്ഥലങ്ങളിലും മരങ്ങൾ പിഴുതുമാറ്റി. ഗലാലിയിലാകെട്ട ഇവിടത്തുകാർ മരങ്ങൾക്ക് വെള്ളവും വളവും നൽകി സംരക്ഷിക്കുകയാണ്.
വിത്തുകൾ മുളപ്പിച്ച് നടുകയും ചെയ്യുന്നു. ഫലത്തിൽ ഹരിതാകരമായ അവസ്ഥക്ക് ഇവിടത്തുകാർ ചെയ്യുന്നത് മാതൃകയാർന്ന പ്രവൃത്തിയുമാണ്. കെന്നാർ എന്നും ബേർ എന്നും അറിയപ്പെടുന്ന പഴത്തിന് ജുജൂബ് , ചൈനീസ് ആപ്പിൾ, ഇന്ത്യൻ പ്ലം എന്നിങ്ങനെ വിളിക്കുന്നുണ്ട്. ഇവ തണൽമരം കൂടിയാണ്. നിരവധി ഒൗഷധ ഗുണങ്ങൾ കൂടിയുള്ളതാണ് കേന്നാർ പഴങ്ങൾ. ഉദര സംബന്ധമായ അസുഖങ്ങൾക്ക് ഇവ മരുന്നാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ജ്യൂസിനും അച്ചാറിനും ഇത് ഉപയോഗിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
