ഗലാലി കോർണിഷ് പദ്ധതി ടൂറിസം മന്ത്രി വിലയിരുത്തി
text_fieldsഗലാലി കോർണിഷ് പദ്ധതി ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഅ്ഫർ അസ്സൈറഫിയുടെ
നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നു
മനാമ: ഗലാലി കോർണിഷ് പദ്ധതി ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഅ്ഫർ അസ്സൈറഫിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. സർക്കാറിന്റെ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് അവർ വ്യക്തമാക്കി. കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
കോവിഡ് കാലഘട്ടത്തിന് ശേഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഗലാലി കോർണിഷ് അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതോടെ ആഭ്യന്തര ടൂറിസ്റ്റുകളെയും കുടുംബങ്ങളെയും കൂടുതലായി ആകർഷിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. 2023 രണ്ടാം പാദത്തിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

