മുഹമ്മദ് അഫ്സലിന്റെ മയ്യിത്ത് നമസ്കാരവും പ്രാർഥനയും ഇന്ന്
text_fieldsഅഫ്സലി
മനാമ: കഴിഞ്ഞദിവസം ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിൽ മരണപ്പെട്ട കെ.എം.സി.സി ബഹ്റൈൻ മെംബർ ആയിരുന്ന മുഹമ്മദ് അഫ്സലിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രാർഥനയും വെള്ളിയാഴ്ച വൈകീട്ട് ആറിന് മനാമയിലെ കെ.എം.സി.സി ഓഫിസിൽ നടക്കും.മുഹമ്മദ് അഫ്സലിന്റെ വേർപാടിൽ കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റിയും ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റിയും അഗാധ ദുഃഖം രേഖപ്പെടുത്തി. രണ്ടുമാസം മുമ്പാണ് മുഹമ്മദ് അഫ്സൽ ബഹ്റൈനിലെത്തിയത്. ബഹ്റൈനിലെത്തിയ ഉടൻതന്നെ കെ.എം.സി.സി മെംബർഷിപ് എടുത്ത് തിരൂർ മണ്ഡലം കമ്മിറ്റിയിൽ മെംബറായി പ്രവർത്തിച്ചിരുന്നു.
ആഴ്ചകൾക്കുമുമ്പ് വിട്ടുമാറാത്ത പനി കാരണമുണ്ടായ അവശതയെ തുടർന്ന് കൂടുതൽ ചികിത്സക്കായി ബന്ധുക്കൾ നാട്ടിലേക്ക് പറഞ്ഞയച്ചതായിരുന്നു. വിമാനത്തിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയശേഷം തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണവാർത്ത അറിഞ്ഞയുടൻ ബഹ്റൈൻ കെ.എം.സി.സി മലപ്പുറം ജില്ല മുൻ ഭാരവാഹി റിയാസ് ഒമാനൂരിന്റെ നേതൃത്വത്തിൽ തുടർനടപടികൾ വേഗത്തിലാക്കി. കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, തിരൂർ മണ്ഡലം ഭാരവാഹികളായ സുലൈമാൻ പട്ടർനടക്കാവ്, റഷീദ് പുന്നത്തല, ശാഹുൽ വരമ്പനാല എന്നിവർ അഫ്സലിന്റെ പുന്നത്തലയിലെ വീട് സന്ദർശിക്കുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

