സി.എച്ച് സെൻററിന് ഫണ്ട് കൈമാറി
text_fieldsസി.എച്ച് സെൻററിന് നൽകുന്നതിന് വേണ്ടി കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്വരൂപിച്ച ഫണ്ട് കൈമാറുന്നു
മനാമ: കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെൻററിന് നൽകുന്നതിന് വേണ്ടി കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്വരൂപിച്ച ഫണ്ടിെൻറ രണ്ടാം ഘഡു കെ.എം.സി.സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി മുസ്തഫക്ക് കോഴിക്കോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.വി മൻസൂർ കൈമാറി. സംസ്ഥാന സെക്രട്ടറി ഒ.കെ കാസിം, ജില്ല ആക്ടിങ് സെക്രട്ടറി പി.കെ ഇസ്ഹാഖ്,
വൈസ് പ്രസിഡൻറുമാരായ ഹസ്സൻകോയ പൂനത്ത്, അസീസ് പേരാമ്പ്ര, സെക്രട്ടറിമാരായ കാസിം നൊച്ചാട്, ജെ.പി.കെ തിക്കോടി തുടങ്ങിയവർ സംബന്ധിച്ചു.

