ലോകം കാത്തിരിക്കുന്ന മത്സരം ഇന്ന്
text_fieldsമനാമ: ബഹ്റൈൻ ഗ്രാൻറ് പ്രീ ഫോർമുല വൺ കാറോട്ട മത്സരത്തിെൻറ ആദ്യ ദിനത്തിൽ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ മെഴ്സിഡസിെൻറ ലെവിസ് ഹാമിൽറ്റനെ മറികടന്ന് ഒന്നാമതെത്തി. നാലുതവണ ലോക ചാമ്പ്യനായ സെബാസ്റ്റ്യൻ ആദ്യം റെഡ്ബുള്ളിെൻറ ഡാനിയൽ റിക്കിയാഡോവിനെയും തുടർന്ന് മെഴ്സിഡസിലെ വാൾെട്ടറി ബൊട്ടാസിനെ രാത്രിയിലെ ഫ്ലഡ് ലൈറ്റിലും മറികടന്നു. ശനിയാഴ്ചത്തെ യോഗ്യത റൗണ്ടിൽ വാൾെട്ടറി ബൊട്ടാസ് മെഴ്സിഡിസ് ടീംമെയ്റ്റ് ആയ ലെവിസ് ഹാമിൽറ്റണെ 23 സെക്കൻറുകൾ പിന്നിലാക്കി ഒന്നാമതെത്തി. തൊട്ടുപിറകിലായി സെബാസ്റ്റ്യൻ വെറ്റലും ഡാനിയൽ റിക്കിയാർഡോയും നിലയുറപ്പിച്ചു.ടിക്കറ്റ് വിൽപനയിൽ വൻ മുന്നേറ്റമാണുണ്ടായതെന്ന് ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ട് (ബി.െഎ.സി) അധികൃതർ പറഞ്ഞു.ഫൈനൽ റൗണ്ട് മത്സരങ്ങൾ ഇന്നാണ് നടക്കുന്നത്. സർക്യൂട്ട് പരിസരത്താകെ ഉത്സവാന്തരീക്ഷമാണ്. സർക്കസ് അഭ്യാസികളും കുട്ടികളെ ഭയപ്പെടുത്തുന്ന പ്രേത രൂപങ്ങളും മറ്റും പുറത്തെ പ്രദർശനത്തിൽ അണിനിരന്നിട്ടുണ്ട്. ഭക്ഷണ സ്റ്റാളുകളും സജീവമാണ്. പരിസരത്താകെ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്. ‘ഫോഴ്സ് ഇന്ത്യ’യിൽ സെർജിയോ പെരെസ്, ഇസ്റ്റെബാൻ ഒാകോൺ എന്നിവരാണ് മത്സരത്തിൽ പെങ്കടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
