നിറഞ്ഞ ജനപങ്കാളിത്തം; ശാന്തി സദനം ‘ആർദ്രം’ ശ്രദ്ധേയമായി
text_fieldsപമ്പാവാസൻ നായരെ ‘ആർദ്രം’ പരിപാടിയിൽ പി.എം.എ.
ഗഫൂർ ആദരിക്കുന്നു
മനാമ: ശാന്തി സദനം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തിൽ ‘ആർദ്രം’ എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി. വിപുലമായ ജനപങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ പി.എം.എ. ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. മലയാളികളായ പ്രവാസികൾ ഗൾഫിലേക്ക് വരുന്നത് വീട്ടുകാർക്ക് വേണ്ടിയാണെങ്കിലും വീട്ടിലേക്ക് വന്നാൽ അത് സമൂഹത്തിനുവേണ്ടിയായി മാറുമെന്ന് പി.എം.എ. ഗഫൂർ പറഞ്ഞു.
താൻ തനിക്കും സ്വന്തം കുടുംബത്തിനുംവേണ്ടി മാത്രമല്ല എന്ന ആത്മബോധം പ്രവാസിക്കുണ്ടെന്നും ശാന്തി സദനം ഭിന്നശേഷി വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികളുടെ പുനരധിവാസത്തിനായി ആവിഷ്കരിച്ച സിറാസ് പദ്ധതിയെ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷി വിദ്യാർഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ശാന്തിസദനം ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൽമാനിയ കെ.സി.ടി ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഹാളിനകത്തും പുറത്തുമായി നിറഞ്ഞ ജനപങ്കാളിത്തത്തോടെയായിരുന്നു പരിപാടി. ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ആവിഷ്കാരവും അരങ്ങേറി. കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവർത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന്റെ തുടർച്ചയായി മേപ്പയ്യൂർ വിളയാട്ടൂർ പ്രദേശത്ത് സ്ഥാപിക്കുന്ന സിറാസ് റിഹാബിലിറ്റേഷൻ വില്ലേജിന്റെ പ്രചാരണാർഥമായിരുന്നു പരിപാടി. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി സീമൽ റഹ്മാന്റെ രചിച്ച ‘പി.ഒ.വി : പോയന്റ് ഓഫ് വ്യൂ ഓഫ് എ ടീനേജർ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
സ്വാഗത സംഘം ചെയർമാൻ നിസാർ കൊല്ലം, ജനറൽ കൺവീനർ ഇ.വി. രാജീവൻ, വൈസ് ചെയർമാന്മാരായ ജമാൽ ഇരിങ്ങൽ, റഫീഖ് അബ്ദുല്ല, മോനി ഒടിക്കണ്ടത്തിൽ, കൺവീനർമാരായ ജേക്കബ് തേക്കുതോട്, സയ്യിദ് ഹനീഫ്, ശാന്തി സദനം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ മജീദ് തണൽ, പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി വി.എം. ഹംസ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഫ്സൽ കളപ്പുരയിൽ, ട്രഷറർ എം. ജാബിർ, അബ്ദുൽറഹിമാൻ അസീൽ, മണിക്കുട്ടൻ, ഒ.കെ. കാസിം, സിറാജ് മാക്കണ്ടി, എൻ. ബിജു, ഷിനിത്ത്, പ്രജീഷ്, ജസീർ തിക്കോടി, റഹീം നന്തി, ഗഫൂർ മൂക്കുതല, ജലീൽ ജെ.പി.കെ, മൂസ കെ. ഹസൻ, ജിതേഷ്, നിബിൻ, രശ്മിൽ, ഹരീഷ്, ബൈജു, പി.ടി. സത്യൻ, സാജിദ്, ടി.ടി. ശിഹാബ്, അബ്ദുൽ ഹകീം, രൻജി സത്യൻ, ജമീല അബ്ദുൽ റഹ് മാൻ, ഫാത്വിമ, റഹ്മത്ത്, ഹസൂറ, ശ്രീജില ബൈജു, സറീന, റസീന, ലൂന ഷഫീഖ്, റഷീദ സുബൈർ, ജിജി മുജീബ്, നദീറ മുനീർ, വിനീത, ഹഫ്സത്ത്, ഷംന, റജില, ഷമീമ, സഫിയ, ആബിദ എന്നിവർ നേതൃത്വം നൽകി.
പമ്പാവാസൻ നായരെ ‘ആർദ്രം’ പരിപാടിയിൽ ആദരിച്ചു
മനാമ: പ്രവാസ ലോകത്തെ മികവുറ്റ സംഭാവനകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് പുരസ്കാരം നേടിയ അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായരെ ശാന്തി സദനം ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ആർദ്രം’ പരിപാടിയിൽ ആദരിച്ചു. പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ പി.എം.എ. ഗഫൂർ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ഉപഹാരം സമർപ്പിച്ചു. നാട്ടിലും പ്രവാസ ലോകത്തും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പമ്പാവാസൻ നായർ ചന്ദ്രമ്മ മാധവൻ നായർ (സി.എം.എൻ) ട്രസ്റ്റ് മുഖേന വീടില്ലാത്തവർക്ക് വീടുകൾ നിർമിച്ചു നൽകൽ, രോഗികൾക്ക് ചികിത്സാ സഹായം നൽകൽ, നിരാലംബർക്കായി പെൻഷൻ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്. സംഘാടക സമിതി അംഗങ്ങൾ, വിശിഷ്ട വ്യക്തികൾ എന്നിവർ ആദരിക്കൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

