Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഫ്.എസ്.എ സർഗവേദി വനിത വിഭാഗം കലാ സായാഹ്നം

text_fields
bookmark_border
എഫ്.എസ്.എ സർഗവേദി വനിത വിഭാഗം കലാ സായാഹ്നം
cancel
camera_alt

എഫ്.എസ്.എ സർഗവേദി വനിതാ വിഭാഗം 'നഷാത്' കലാ സായാഹ്നം പരിപാടിയിൽ പങ്കെടുത്തവർ

മനാമ: എഫ്.എസ്.എ സർഗവേദി വനിതാ വിഭാഗം 'നഷാത്' എന്ന പേരിൽ കലാ സായാഹ്നം സംഘടിപ്പിച്ചു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ആക്റ്റിംഗ് പ്രസിഡന്റ് ഷബീഹ ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. പലവിധ കാരണങ്ങളാൽ വെക്കേഷന് നാട്ടിൽ പോകാതെയും കനത്ത വേനൽ ചൂട് കാരണവും വീടുകളിൽ ഒതുങ്ങിപ്പോയ സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക ഉല്ലാസവും സർഗാത്മകതയും ലക്ഷ്യമിട്ടാണ് വനിതാ വിഭാഗം ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

സംഗമത്തിന്റെ ഭാഗമായി 'മൂല്യങ്ങൾ മറക്കുന്ന സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ ആക്റ്റിംഗ് സെക്രട്ടറി ലുലു ഹഖ് വിഷയാവതരണം നടത്തി. തുടർന്ന് നടന്ന കലാപരിപാടികളിൽ ഉമ്മുസൽമ, ദിയ നസീം, ഹിബ ഫാത്തിമ എന്നിവർ ഗാനങ്ങളും, ഷഫ്ന കവിതയും, ഫിൽസ ഫൈസൽ കുസൃതി ചോദ്യങ്ങളും അവതരിപ്പിച്ചു.

ഫസീല മുസ്തഫയും ടീമും സംഘഗാനം അവതരിപ്പിച്ചു. വനിതകൾക്കും ടീനേജുകാർക്കുമായി നടത്തിയ വിവിധ തരം വിനോദ ഗെയിമുകൾക്ക് ഷബീഹ ഫൈസൽ, ലുലു ഹഖ് എന്നിവർ നേതൃത്വം നൽകി. തഹിയ്യ ഫാറൂഖിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സർഗവേദി കൺവീനർ മെഹറ മൊയ്തീൻ സ്വാഗതവും റിഫ ഏരിയ ഓർഗനൈസർ ബുഷ്റ റഹീം നന്ദിയും പറഞ്ഞു. സുബൈദ മുഹമ്മദലി, നദീറ ഷാജി, ഫസീല അബ്ദുല്ല, മുംതാസ് റഊഫ്, സുനീറ ശമ്മാസ്, ഫസീല ഷാഫി, നെസീല, ഷമീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷഹീന നൗമൽ പരിപാടി നിയന്ത്രിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FSA Sargavedi Women’s Wing Hosts Cultural Evening
Next Story