മനാമ: ഇന്ന് മുതൽ വിവിധ ഹെൽത്ത് സെന്‍ററുകളിൽനിന്ന് കുട്ടികൾക്കുള്ള ഫൈസർ വാക്സിൻ ലഭിച്ചു തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.
ജിദ് ഹഫ്സ് ഹെൽത്ത് സെന്‍റർ, ഹമദ് ടൗൺ ഹെൽത്ത് സെന്‍റർ, ഈസ ടൗൺ ഹെൽത്ത് സെന്‍റർ, ഹൂറ ഹെൽത്ത് സെന്‍റർ, അഹ്മദ് അലി കാനൂ ഹെൽത്ത് സെന്‍റർ, എൻ.ബി.ബി ഹെൽത്ത് സെന്‍റർ ദേർ എന്നീ ആറ് ഹെൽത്ത് സെന്‍ററുകളിലും സിത്ര മാളിലെ വാക്സിനേഷൻ സെന്‍ററിലുമാണ് ഫൈസർ വാക്സിൻ ലഭ്യമാക്കിയിട്ടുള്ളത്.