പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന് തുടക്കം
text_fieldsപ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന് ഉജ്ജ്വല തുടക്കം. മനാമയിലെ ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര തൊഴിൽ സംഘടന ഫെയർവേ കോഓഡിനേറ്റർ സുവാദ് മുഹമ്മദ് മുബാറക് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈൻ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായ ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ പ്രമുഖമായ നാല് നിയമ സ്ഥാപനങ്ങളുമായി പ്രവാസി ലീഗൽ സെൽ കരാറിലേർപ്പെടുകയും ചെയ്തു. ഇതനുസരിച്ച് ബഹ്റൈനിലുള്ള ഇന്ത്യക്കാർക്ക് ലീഗൽ സെൽ മുഖേന സൗജന്യ നിയമോപദേശം ഈ നിയമസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കും.
ലീഗൽ സെൽ മീഡിയ കോഒാഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത്, ബഹ്റൈൻ അഭിഭാഷകരായ അഡ്വ. ബുഷ്റ മയൂഫ്, അഡ്വ. ഇസ ഫരാജ്, അഡ്വ. താരിഖ് അൽ ഓവൻ, അഡ്വ. അഹമ്മദ്, അഡ്വ. സലേഹ് ഈസ, അഡ്വ. ദാന ആൽബസ്താക്കി എന്നിവർ സംസാരിച്ചു. തുടർന്ന് 'പ്രവാസികളും നിയമ പ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന വെബിനാറിന് അഡ്വ. ജോസ് എബ്രഹാം, അഡ്വ. വി.കെ. തോമസ് എന്നിവർ നേതൃത്വം നൽകി. രാജി ഉണ്ണികൃഷ്ണൻ മോഡറേറ്ററായിരുന്നു.
ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളായ അമൽദേവ്, ടോജി, സുഷ്മിത ഗുപ്ത, ജോ. സെക്രട്ടറി ശ്രീജ ശ്രീധർ, അരുൺ ഗോവിന്ദ്, ജയ് ഷാ, സന്ദീപ് ചോപ്ര, സുബാഷ് തോമസ്, സി.കെ. രാജീവൻ , ജി.കെ. സെന്തിൽ , മണിക്കുട്ടൻ, ഗണേഷ് മൂർത്തി, സഞ്ജു റോബിൻ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബഹ്റൈൻ കോഓഡിനേറ്റർ അമൽദേവ് സ്വാഗതവും ജനറൽ സെക്രട്ടറി സുഷ്മ ഗുപ്ത ആമുഖപ്രസംഗവും ടോജി നന്ദിയും പറഞ്ഞു.