എല്‍.ഡി.എഫ് ബഹ്റൈൻ കണ്ണൂര്‍ ജില്ല കണ്‍വെന്‍ഷനിൽനിന്ന്
text_fieldsമനാമ: എല്‍.ഡി.എഫ് ബഹ്റൈൻ കണ്ണൂര്‍ ജില്ല കണ്വെന്ഷന് 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം'ബഹ്റൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടന്നു. ലോക കേരളസഭാംഗം സി.വി. നാരായണൻ ഉദ്ഘാടനംചെയ്തു. കേരളത്തിലെ സർവമേഖലകളിലും മുന്നേറ്റം ഉണ്ടാക്കിയ, പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയ ഇടത് സർക്കാറിന് തുടർച്ചയുണ്ടാകണമെന്നും അതിനാവശ്യമായ പ്രവർത്തനങ്ങളിൽ എല്ലാ പ്രവാസികളും കുടുംബങ്ങളും പങ്കാളികളാകണമെന്നും കൺവെൻഷൻ ആഹ്വാനംചെയ്തു. കൺവെൻഷനിൽ കെ.എം. സതീഷ് അധ്യക്ഷത വഹിച്ചു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, വിവിധ ഇടത് സംഘടനാ നേതാക്കളായ നജീബ് കടലായി, ഷിജിൽ, രാജേഷ് ആറ്റടപ്പ എന്നിവർ സംസാരിച്ചു. മിജോഷ് മൊറാഴ സ്വാഗതവും ഷീബ രാജീവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

