ഫ്രൻഡ്സ് വനിത സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsഎ. റഹ്മത്തുന്നിസയെ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന തലക്കെട്ടിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിതവിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.30ന് മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം പ്രമുഖ ബഹ്റൈനി സാമൂഹിക പ്രവർത്തക സഫിയ അഹമ്മദ് അൽകൂഹിജി ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരായ പ്രമുഖ മൊട്ടിവേഷനൽ സ്പീക്കർ ഫാത്തിമ ശബരിമാലയും ട്വീറ്റ് ചെയർപേഴ്സൻ എ. റഹ്മത്തുന്നിസയും ബഹ്റൈനിലെത്തി.
സഫിയ അഹമ്മദ് അൽ കൂഹിജി
ഇവരെ നേതാക്കൾ എയർപോർട്ടിൽ സ്വീകരിച്ചു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് എം.എം സുബൈർ, വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, സെക്രട്ടറി നദീറ ഷാജി, മുഹമ്മദ് ഷാജി, ഷെബി ഫൈസൽ, സമീറ നൗഷാദ്, റഷീദ സുബൈർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. വാഹന സൗകര്യം ആവശ്യമുള്ളവർ 39741432 (മനാമ), 33049521 (റിഫ), 3309296 (മുഹറഖ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ കൺവീനർ സൗദ പേരാമ്പ്ര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

