ഫ്രൻഡ്സ് വെസ്റ്റ് റിഫ യൂനിറ്റ് കുടുംബസംഗമം
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂനിറ്റ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ സഈദ് റമദാൻ നദ്വി
സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂനിറ്റ് കുടുംബ സംഗമം സഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻറ് സഈദ് റമദാൻ നദ്വി മുഖ്യപ്രഭാഷണം നടത്തി. കുടുംബ ജീവിതത്തിൽ പ്രവാചകന്മാർ കാണിച്ചുതന്ന മാതൃക മഹനീയവും മികച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ധങ്ങൾ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. കെട്ടുറപ്പുള്ള സമൂഹത്തിന്റെ അടിസ്ഥാനം സുഭദ്രമായ കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂനിറ്റ് പ്രസിഡന്റ് പി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. മൂസ കെ. ഹസൻ നന്ദി പറഞ്ഞു. നൗഷാദ് ഗാനം ആലപിക്കുകയും അബ്ദുൽഖയൂം ഖുർആനിൽനിന്ന് അവതരിപ്പിക്കുകയും ചെയ്തു.

