ഫ്രൻഡ്സ് സമ്മർ ക്യാമ്പ്: രജിസ്ട്രേഷൻ തുടരുന്നു
text_fieldsഅൻഷദ് കുന്നക്കാവ്, ഫയാസ് ഹബീബ്
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പായ സമ്മർ ഡിലൈറ്റ് സീസൺ മൂന്നിലേക്ക് രജിസ്ട്രേഷൻ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ നീളുന്ന സമ്മർ ക്യാമ്പ് ആറ് വയസ്സ് മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ഒരുക്കിയിട്ടുള്ളത്.
നാട്ടിൽനിന്നും കഴിവുറ്റ ട്രെയിനർമാരുടെ മേൽനോട്ടത്തിലും പരിശീലനം സിദ്ധിച്ച മെന്റർമാരുടെ സഹായത്തോടെയും നടത്തുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ഉള്ള ഗൈഡൻസുകളും, അറിവുകളും, ഗെയിമുകളും കുട്ടികൾക്ക് ഭാവിയിലേക്ക് ഗുണകരമാകുന്ന മൂല്യവത്തായ സെഷനുകളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിജയകരമായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിന്റെ പിൻബലത്തിൽ ഇക്കുറിയും വിപുലമായ രൂപത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും കൺവീനർ വി.കെ. അനീസ് വ്യക്തമാക്കി.
ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് പ്രത്യേക ഇളവും നൽകുന്നുണ്ട്. താൽപര്യമുള്ളവർക്ക് 39593782, 36128530 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് ഉടൻ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

