ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ ഖുർആൻ പഠനം; പുതിയ ബാച്ചിന് തുടക്കമായി
text_fieldsഫ്രൻഡ്സ് സ്റ്റഡി സർക്ൾ റിഫ ഏരിയ ഖുർആൻ പഠനക്ലാസ് എം.എം. സുബൈർ ഉദ്ഘാടനം നിർവഹിക്കുന്നു
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്ൾ റിഫ ഏരിയ സംഘടിപ്പിക്കുന്ന ഖുർആൻ പഠന ക്ലാസിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം നിർവഹിച്ചു. ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ഖുർആൻ പഠനത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ജമാൽ നദ്വി മുഖ്യപ്രഭാഷണം നടത്തി.
ഖുര്‍ആന്‍ പഠനത്തില്‍നിന്ന് അകന്നുപോയതാണ് മുസ്ലിം സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളുടെയും മൂലകാരണം എന്ന് അദ്ദേഹം പറഞ്ഞു. ചിന്തിക്കാനും പഠിക്കാനും ഗ്രഹിക്കാനും നിരന്തരം ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. വിശുദ്ധ ഖുർആൻ പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഗൗരവത്തെ കുറിച്ചും മനസ്സിലാക്കുകയും ഇതിന്റെ പഠനത്തിനായി എല്ലാവരും മുന്നോട്ട് വരുകയും വേണം.
ലോകം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സമസ്യകളുടെയും പരിഹാരത്തിനുള്ള സൂചനകൾ വിശുദ്ധ ഖുർആനിൽ നമുക്ക് കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. റിഫ ഏരിയ പ്രസിഡന്റ് മൂസ കെ. ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ ഖയ്യൂം ഖുർആൻ പാരായണം നിർവഹിച്ചു.
ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് സ്വാഗതവും ഖുർആൻ പഠനവേദിയുടെ കൺവീനർ ഉബൈസ് തൊടുപുഴ നന്ദിയും പറഞ്ഞു. എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 8.15നാണ് ക്ലാസുകൾ ആരംഭിക്കുക. വിശുദ്ധ ഖുർആനിലെ അൽ അൻകബൂത്ത് എന്ന അധ്യായത്തെ ആസ്പദമാക്കിയുള്ള പഠനത്തിന് സഈദ് റമദാൻ നദ്വി നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

