Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉം​റ യാ​ത്രി​ക​ർ​ക്ക്...

ഉം​റ യാ​ത്രി​ക​ർ​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
ഉം​റ യാ​ത്രി​ക​ർ​ക്ക് സ്വീ​ക​ര​ണം
cancel
camera_alt

ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ഉം​റ യാ​ത്രി​ക​ർ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​പ​രി​പാ​ടി​യി​ൽ എം.​എം. സു​ബൈ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മ​നാ​മ: ഉം​റ നി​ർ​വ​ഹി​ച്ച് തി​രി​ച്ചു​വ​ന്ന​വ​ർ​ക്ക് ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ സ്വീ​ക​ര​ണം ന​ൽ​കി. ഫ്ര​ൻ​ഡ്സ് സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ‘ഉം​റ​ക്ക് ശേ​ഷം എ​ന്ത്’ വി​ഷ​യ​ത്തി​ൽ എം.​എം. സു​ബൈ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉം​റ​യി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ആ​ത്മീ​യ​ചൈ​ത​ന്യം ജീ​വി​ത​ത്തി​ലു​ട​നീ​ളം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ്വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ മ​ര​ണ​ചി​ന്ത​യും പ​ര​ലോ​ക​ബോ​ധ​വും വ​ർ​ധി​പ്പി​ക്കാ​ൻ ഉം​റ കാ​ര​ണ​മാ​വ​ണം. പ്ര​വാ​ച​ക​ന്മാ​രാ​യ ഇ​ബ്രാ​ഹിം, ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ് ന​ബി, സ്വ​ഹാ​ബി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യു​ള്ള ഓ​ർ​മ​ക​ളു​ടെ സ​ഞ്ചാ​രം​കൂ​ടി​യാ​ണ് വി​ശു​ദ്ധ​ഭൂ​മി​യി​ലൂ​ടെ​യു​ള്ള യാ​ത്ര. അ​വ​രു​ടെ മാ​തൃ​ക​ക​ൾ ജീ​വി​ത​ത്തി​ലേ​ക്ക് പ​ക​ർ​ത്താ​നും ഉം​റ പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉം​റ നി​ർ​വ​ഹി​ച്ച​വ​ർ ത​ങ്ങ​ളു​ടെ യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു.

മു​ഹ​മ്മ​ദ​ലി കെ.​പി, മു​ഹ​മ്മ​ദ് സ​നീ​ർ അ​ബ്ബാ​സ്, അ​ബ്ദു​ൽ ല​ത്തീ​ഫ്, അ​ർ​സ​ൽ, ആ​ഷി​ദ് പി.​പി, ഹാ​ഷിം അ​ബ്ദു​ൽ ഗ​ഫൂ​ർ, മു​നീ​ർ ഇ.​കെ, ഷാ​നി​ദ്, അ​ൽ അ​മീ​ൻ, മു​സ്‌​കാ​ൻ എ​ന്നി​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ്‌ മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ അ​വ്വാ​ബ് സു​ബൈ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും പി.​പി. ജാ​സി​ർ സ​മാ​പ​ന​പ്ര​സം​ഗ​വും നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah pilgrimsFriends Study Circle
News Summary - Friends Study Circle received Umrah pilgrims
Next Story