ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റമദാൻ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ഗുദൈബിയയിൽ സംഘടിപ്പിച്ച
പരിപാടിയിൽ പി.പി. ജാസിർ സംസാരിക്കുന്നു
മനാമ: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ വിവിധയിടങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. മനാമ, സിഞ്ച്, മനാമ സൂഖ്, ഗുദൈബിയ, മഖ്ശ എന്നീ പ്രദേശങ്ങളിൽ ‘ബല്ലിഗ്നാ റമദാൻ’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ സഈദ് റമദാൻ നദ്വി, ജലീൽ കുറ്റ്യാടി, പി.പി. ജാസിർ എന്നിവർ പ്രഭാഷണം നടത്തി.
ജീവിതവിശുദ്ധിയിലേക്കാണ് ഓരോ മനുഷ്യനെയും റമദാൻ പരിശീലിപ്പിക്കുന്നതെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. സഹനവും കാരുണ്യവും ശീലിക്കുന്ന പുണ്യമാസമായ റമദാൻ ഓരോ വ്യക്തിയെയും ആത്മീയമായി കരുത്തരാക്കുന്നു. സ്രഷ്ടാവിലേക്ക് കൂടുതൽ അടുക്കാനും സൃഷ്ടികളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയണം. പ്രയാസവും ദുരിതവും അനുഭവിക്കുന്നവർക്ക് ആശ്വാസം പകരാനും നോമ്പ് പ്രചോദനമാവണമെന്നും
പ്രഭാഷകർ പറഞ്ഞു. എം.എം. മുനീർ, മുസ്തഫ, പി.പി. ജാസിർ, ഗഫൂർ മൂക്കുതല, ഫൈസൽ, ജലീൽ മുല്ലപ്പള്ളി, സിറാജ്, റാഷിദ്, ജാഫർ പൂളക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

