Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുർആൻ മുന്നോട്ടു വെക്കുന്നത് വിശുദ്ധിയുടെ സന്ദേശം ; ശൈഖ് ഇബ്രാഹിം അൽഹാദി

text_fields
bookmark_border
ഖുർആൻ മുന്നോട്ടു വെക്കുന്നത് വിശുദ്ധിയുടെ സന്ദേശം ; ശൈഖ് ഇബ്രാഹിം അൽഹാദി
cancel

മനാമ: ഖുർആൻ മാനവരാശിക്ക് വിശുദ്ധിയുടെ സന്ദേശമാണ് മുന്നോട്ടു വെക്കുന്നതെന്ന് പ്രമുഖ ബഹ്‌റൈനി പണ്ഡിതനും സബീക്ക അൽ അൻസാരി മസ്ജിദ് ഖത്തീബുമായ ശൈഖ് ഡോ. ഇബ്രാഹിം അൽ ഹാദി വ്യക്തമാക്കി.

ജീവിത വിജയത്തിന് ഖുർആൻ എന്ന പ്രമേയത്തിൽ ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ റിഫ ഏരിയ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൻ്റെ ഊടും പാവും നിർണയിച്ച് ശരിയായ ദിശയിലേക്കാണ് ഖുർആൻ വഴി നടത്തുന്നത്. ആ വഴി സ്വീകരിക്കുന്ന ഏതൊരു വ്യക്തിക്കും കൃത്യമായ ലക്ഷ്യബോധവും ഉത്തരവാദിത്വ ബോധവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിഫ ദിശ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏരിയ പ്രസിഡന്റ് അബ്ദു ശരീഫ് കായണ്ണ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇബ്രാഹിം അൽഹാദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. സിറാജ് പള്ളിക്കര വിഷയാവതരണം നടത്തി. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം, സാമൂഹ്യ പ്രവർത്തകൻ സയ്യിദ് ഹനീഫ് എന്നിവർ ആശംസകൾ നേർന്നു.

വനിത വിഭാഗം കേന്ദ്ര സമിതിയംഗം സോന സകരിയ, ഷാനി സക്കീർ എന്നിവർ അവതരിപ്പിച്ച വിഷ്വൽ ഇന്ററാക്ഷൻ, ശൈമില നൗഫലിൻ്റെ ഗാനം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. അബ്ദുൽ ഖയ്യൂമിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ റിഫ ഏരിയ സെക്രട്ടറി യൂനുസ് രാജ് സ്വാഗതവും കേന്ദ്ര സമിതിയംഗം മൂസ കെ. ഹസൻ നന്ദിയും പറഞ്ഞു.

ഒക്ടോബർ 15 മുതൽ നവംബർ 20 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ സന്ദേശം എത്തിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിൽ ഏരിയയുടെ വിവിധ ഭാഗങ്ങളിൽ അയൽക്കൂട്ടങ്ങൾ, ഫ്ലാറ്റ് സംഗമങ്ങൾ, സൗഹൃദ സദസ്സുകൾ, ഗൃഹസന്ദർശനങ്ങൾ, ലഘുലേഖ വിതരണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Friends Study Circle Organizes Special Campaign
Next Story