Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​ന​വി​ക​ത​യു​ടെ...

മാ​ന​വി​ക​ത​യു​ടെ പ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ക്ക​ലാ​ണ് പ്ര​വാ​ച​ക മാ​തൃ​ക -സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി

text_fields
bookmark_border
മാ​ന​വി​ക​ത​യു​ടെ പ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ക്ക​ലാ​ണ് പ്ര​വാ​ച​ക മാ​തൃ​ക -സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി
cancel
camera_alt

‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ കാ​മ്പ​യി​നി​ൽ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി സം​സാ​രി​ക്കു​ന്നു

മ​നാ​മ: മാ​ന​വി​ക​ത​യും കാ​രു​ണ്യ​വും ആ​ർ​ദ്ര​ത​യു​മാ​ണ് പ്ര​വാ​ച​ക​ൻ ത​ന്റെ ജീ​വി​ത​ത്തി​ലൂ​ടെ പ​ക​ർ​ന്നു​ത​ന്ന​തെ​ന്ന് ഫ്ര​ണ്ട്സ് പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ ത​ല​ക്കെ​ട്ടി​ൽ ഫ്ര​ണ്ട്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി മ​നാ​മ ഏ​രി​യ ന​ട​ത്തി​യ സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​നീ​തി​ക്കും അ​ക്ര​മ​ത്തി​നു​മെ​തി​രെ മാ​ന​വി​ക​ത​യു​ടെ പ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ക്കാ​നാ​ണ് മു​ഹ​മ്മ​ദ് ന​ബി ആ​ഹ്വാ​നം ചെ​യ്ത​ത്. മ​നു​ഷ്യ​ർ​ക്കി​ട​യി​ലു​ള്ള ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ൻ അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചു.

ക​ലു​ഷി​ത​മാ​യ സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യ മ​ന​സ്സു​ക​ളി​ലേ​ക്ക് വം​ശീ​യ​ത​യും വ​ർ​ഗീ​യ​ത​യും നി​റ​ക്ക​പ്പെ​ടു​ന്ന​ത് ക​രു​തി​യി​രി​ക്കേ​ണ്ട​തു​ണ്ട്. മ​ന​സ്സി​ലാ​ക്കി​യ സ​ത്യ​ത്തി​ന് വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും മാ​ന​വ സ​മൂ​ഹ​ത്തി​ന് വെ​ളി​ച്ചം കാ​ണി​ക്കാ​നു​മാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ച്ച​ത്. പ​ല​പ്പോ​ഴും പ്ര​വാ​ച​ക​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ പ​ല കോ​ണു​ക​ളി​ൽ നി​ന്നും ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.

നി​ഷ്പ​ക്ഷ​മാ​യി വാ​യി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഗ​മ​ത്തി​ൽ അ​ബ്ദു​ൽ ഹ​ഖ് പ്ര​ശ്നോ​ത്ത​രി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​ങ്കെ​ടു​ത്ത​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് വി.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷ​മീം സ്വാ​ഗ​തം പ​റ​യു​ക​യും സ​ജീ​ബ് ന​ന്ദി​യും ചെ​യ്തു. ജ​ലീ​ൽ മ​ല്ല​പ്പ​ള്ളി, ഫൈ​സ​ൽ, ല​തീ​ഫ് ക​ട​മേ​രി, അ​സീ​സ്, ഷ​ബീ​ഹ ഫൈ​സ​ൽ, റ​ഷീ​ദ സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignFriends Study Circle
News Summary - Friends Study Circle Conducted Campaign
Next Story