‘ജീവിത വിജയത്തിന് ഖുർആൻ’ മുഹറഖ് ഏരിയ തല ഉദ്ഘാടനം ഇന്ന്
text_fieldsമനാമ: "ജീവിത വിജയത്തിന് ഖുർആൻ" എന്ന പ്രമേയത്തിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ മുഹറഖ് ഏരിയാ തല ഉദ്ഘാടനം ഇന്ന് വൈകിട്ട് ഏഴിന് മുഹറഖ് കെ.എം.സി.സി ഹാളിൽ നടക്കും. ഫ്രൻഡ്സ് സ്റ്റഡി സെൻ്റർ ആക്ടിംഗ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്വി ഉദ്ഘാടനം നിർവഹിക്കും. സിറാജ് പള്ളിക്കര വിഷയാവതരണം നടത്തും.
മുഹറഖ് മലയാളി സമാജം പ്രസിഡൻ്റ് അനസ് റഹീം, കെ.എം.സി.സി ബഹ്റൈൻ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ, സാമൂഹിക പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളുമായ മനോജ് വടകര, ഇബ്രാഹിം തിക്കോടി, അബ്ദുൽ കരീം മാസ്റ്റർ, ഷറഫുദ്ദീൻ മാരായമംഗലം, ജമീല അബ്ദു റഹ്മാൻ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്യും. ക്യാമ്പയിൻ പരിപാടികൾ വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം നടത്തുന്നതായി ഏരിയ പ്രസിഡൻ്റ് ലീൽ വി.കെ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

