ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ പൊതുപ്രഭാഷണം സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് സ്റ്റഡി സർക്കിൾ പരിപാടിയിൽ ജമാൽ നദ്വി പ്രസംഗിക്കുന്നു
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ യൂനിറ്റുകൾ സംയുക്തമായി പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ‘ഇസ്തിഖാമത്ത്’ എന്നവിഷയത്തിൽ ജമാൽ നദ്വി പ്രസംഗിച്ചു. ദൈവികമാർഗത്തിൽ സ്ഥൈര്യത്തോടെയും ധൈര്യത്തോടെയും ഉറച്ചുനിൽക്കുക എന്നതാണ് ഇസ്തിഖാമത്ത് എന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ ജീവിതത്തിലെ സുപ്രധാന അടിസ്ഥാനങ്ങളിൽ ഒന്നാണ് ഇത്.
ഇതിലൂടെ ഇഹലോകത്തും പരലോകത്തും ജീവിതവിജയവും ദൈവിക പ്രീതിയും കരഗതമാവും. പ്രബോധന മാർഗത്തിലൂടെ മുന്നോട്ടുപോവുമ്പോൾ പ്രതിസന്ധികളും പരീക്ഷണങ്ങളും വെല്ലുവിളികളുമുണ്ടാവും. അത്തരം സന്ദർഭങ്ങളിൽ അടിപതറാതെ ഉറച്ചുനിൽക്കാനും വിശ്വാസികൾക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഈസ്റ്റ് റിഫ യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.സക്കീർ സ്വാഗതവും മൂസ കെ. ഹസൻ നന്ദിയും പറഞ്ഞു.