Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രൻഡ്‌സ് സോഷ്യൽ...

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ‘ഈദ് സുറൂർ - സർഗോത്സവം 2026’ ശ്രദ്ധേയമായി

text_fields
bookmark_border
ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ‘ഈദ് സുറൂർ - സർഗോത്സവം 2026’ ശ്രദ്ധേയമായി
cancel
camera_alt

ഈദ് സുറൂർ സർഗോത്സവം 2026’ പ്രസിഡന്റ് എം.എം സുബൈർ ഉദ്ഘാടനം ചെയ്യുന്നു. 

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷന് കീഴിലുള്ള സർഗ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ഈദ് സുറൂർ - സർഗോത്സവം 2026" വിവിധ കലാ ആവിഷ്‌കാരങ്ങളാൽ ശ്രദ്ധേയമായി.

മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡൻ്റ് എം.എം സുബൈർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ സ്വാഗതമാശംസിക്കുകയും ജനറൽ കൺവീനർ ജമാൽ നദ്‌വി സമാപനം നിർവഹിക്കുകയും ചെയ്തു. ‘ കുരുന്നുകൾ അവതരിപ്പിച്ച "ഈദ് സഈദ്" വെൽക്കം ഡാൻസ് (റിഫ ഏരിയ മലർവാടി), ‘താളം തുള്ളും തരിവളകൾ’ (മനാമ ഏരിയ മലർവാടി), "കൈത്താളം" (ടീൻ ഇന്ത്യ ബോയ്സ്), ‘നൂറുൽ ഫജ്ർ’ അറബിക് ഡാൻസ് (ടീം മുഹറഖ്), ‘പെരുന്നാൾ ചീന്തുകൾ’ ഫ്യൂഷൻ ഡാൻസ് (ടീം റിഫ), ‘ഇശൽരാവ്’ ഗാനമേള (റിഫ ഏരിയ സർഗവേദി), ‘ത്വയിറുൽ അബാബീൽ’ ഗസ്സ വിപ്ലവ ഗാനം (മുഹറഖ് വനിത ടീം), "മെഹ്ഫിലേ റൂഹ്" (മുഹറഖ് ഏരിയ ടീം), ചെയിൻ സോങ്‌’ (ടീം യൂത്ത് ഇന്ത്യ) തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ആയിഷ നദ്‌വ, ഫിൽസ ഫൈസൽ എന്നിവർ അവതാരകരായിരുന്നു. സിറാജുദ്ദീൻ, അബ്ദുൽ റഊഫ്, സലാഹുദ്ദീൻ കിഴിശ്ശേരി, ഫൈസൽ നന്തി, അനീസ് വി. കെ, സഈദ് റമദാൻ നദ്‌വി, മുഹമ്മദ് ശരീഫ്, ലൂണ ശഫീഖ്, റഷീദ സുബൈർ, മിശാൽ, മൊയ്തു എ. കെ, സക്കീർ ഹുസൈൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Friends Social Association’s ‘Eid Suroor - Sargotsavam 2026’ was a highlight
Next Story