ഫ്രൻഡ്സ് അസോസിയേഷൻ വനിത വിഭാഗം മനാമ ഏരിയ ഭാരവാഹികൾ
text_fieldsനജ്മ സാദിഖ് (പ്രസിഡന്റ്), ഫസീല ഹാരിസ് (സെക്ര)
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മനാമ ഏരിയ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നജ്മ സാദിഖ് (പ്രസിഡന്റ്), ഫസീല ഹാരിസ് (സെക്ര), നൂറ ഷൗക്കത്തലി (വൈസ് പ്രസി), ഷബീഹ ഫൈസൽ (അസി. സെക്ര), സലീന ജമാൽ, ബുഷ്റ ഹമീദ്, സക്കിയ സമീർ (ഏരിയ സമിതി അംഗങ്ങൾ). തെരഞ്ഞെടുപ്പിന് കേന്ദ്ര പ്രസിഡൻറ് സഈദ് റമദാൻ നദ്വി, ഏരിയ പ്രസിഡൻറ് വി.പി. ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.
യൂനിറ്റ് ഭാരവാഹികൾ:
മനാമ: ബുഷ്റ ഹമീദ് (പ്രസി), ഫസീല ഹാരിസ് (വൈസ് പ്രസി), റസീന അക്ബർ (സെക്ര), ഷമീന ലത്തീഫ് (അസി. സെക്ര).
ഗുദൈബിയ: ശകുഫ്ത മെഹർ (പ്രസി), സൈഫുന്നിസ (സെക്ര), താഹിറ (വൈസ് പ്രസി), ഷാഹിദ (അസി. സെക്ര).
സിഞ്ച്: സക്കിയ സമീർ (പ്രസി), സുആദ ഇബ്രാഹിം (സെക്ര), പി.കെ. മെഹ്റ (വൈസ് പ്രസി), ഷബീഹ ഫൈസൽ (അസി. സെക്ര).
അദ്ലിയ യൂനിറ്റ്: ജമീല അബ്ദുറഹ്മാൻ (പ്രസി.), ഹസീബ ഇർഷാദ് (സെക്ര), നസീമ (വൈസ് പ്രസി), റസിയ (അസി. സെക്ര).
ജിദ്ഹഫ്സ്: നൂറ ഷൗക്കത്തലി (പ്രസി), സഫ്റീന ഫിറോസ് (സെക്ര), മുംതാസ് അഷ്റഫ് (വൈസ് പ്രസി), റുബീന ഫിറോസ് (അസി. സെക്ര).
'ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരം'
മനാമ: ഹിജാബ് ധരിക്കാനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനാപരമാണെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം അഭിപ്രായപ്പെട്ടു. ഒരു പൗരന് ഇഷ്ടമുള്ള മതവും ആശയങ്ങളും തിരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണ്. ഇതിന് നേർവിപരീതമാണ് കർണാടകയിൽ സംഭവിക്കുന്നത്. നാനാത്വത്തിൽ ഏകത്വം ഉദ്ഘോഷിക്കപ്പെടുന്ന ഇന്ത്യയിൽ കേന്ദ്ര ഭരണകൂടം ഒരുവിഭാഗത്തോട് മാത്രം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഹിജാബ് വിഷയത്തിൽ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള നിയമപോരാട്ടം തുടരണമെന്നും വനിത വിഭാഗം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.