ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത ഭാരവാഹികൾ
text_fieldsഫാത്തിമ സാലിഹ്, സൗദ പേരാമ്പ്ര
മനാമ: 2022-2023 കാലയളവിലേക്കുള്ള ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫാത്തിമ സാലിഹ് (പ്രസി.), സൗദ പേരാമ്പ്ര (ജന. സെക്ര.), റംല കമറുദ്ദീൻ (വൈസ് പ്രസി.), നസീറാ ഷംസുദ്ദീൻ (ജോ. സെക്ര.), ഫസീല മുസ്തഫ, ഷിജിന ആഷിഖ്, സോന സക്കരിയ എന്നിവരാണ് ഭാരവാഹികൾ. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.എം. സുബൈർ, റിഫ ഏരിയ പ്രസിഡന്റ് സമീർ ഹസൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
യൂനിറ്റ് ഭാരവാഹികൾ: വെസ്റ്റ് റിഫ: ബുഷ്റ റഹീം (പ്രസി.), റംല കമറുദ്ദീൻ (വൈസ് പ്രസി.), ലുലു അബ്ദുൽ ഹഖ് (സെക്ര.), നെസീല ഷഫിഖ് (ജോ.സെക്ര.). ഈസ്റ്റ് റിഫ: സഈദ റഫീഖ് (പ്രസി.), ഷിജിന ആഷിഖ് (വൈസ് പ്രസി.), ഷാനി സക്കീർ (സെക്ര.), രേഷ്മ ഇസ്മയിൽ (ജോ.സെക്ര.).
ഈസ ടൗൺ: ഷെരീഫ സുബൈർ (പ്രസി.), നസീറാ ഷംസുദ്ദീൻ (വൈസ് പ്രസി.), സുമയ്യ ഇർഷാദ് (സെക്ര.), സഹദ ഷബീർ (ജോ.സെക്ര.).

