ഫ്രന്‍ഡ്സ് സോഷ്യൽ അസോസിയേഷന് സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
text_fieldsമനാമ: ഫ്രന്‍ഡ്സ് സോഷ്യൽ അസോസിയേഷൻ മലർവാടി, ടീനേജ് വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറു മുതൽ 12 വരെ വയസ്സുള്ള വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന ക്യാമ്പ് ജൂലൈ 15 മുതല്‍ ആഗസ്റ്റ് മൂന്ന് വരെയായിരിക്കും.വിദ്യാര്‍ഥികളില്‍ മൂല്യബോധവും ലക്ഷ്യബോധവൂം സൃഷ്ടിക്കാനും ആത്മാഭിമാനവും ആത്മവിശ്വാസവും വളർത്താനും ഭാവിയിലേക്ക് കൂടുതല്‍ കരുത്തോടെ കാലെടുത്തുവെക്കാനുമുതകുന്ന വിഷയങ്ങളായിരിക്കും പഠന സഹവാസത്തിലുണ്ടായിരിക്കുക.
കൗമാരക്കാരിലെ സര്‍ഗാത്മകതയേയും വിജ്ഞാന തൃഷ്ണയേയും തൃപ്തിപ്പെടുത്തുന്ന വിഷയങ്ങളുമായി വേറിട്ട ഒന്നായിരിക്കും ക്യാമ്പെന്ന് കണ്‍വീനര്‍ അനീസ് വി.കെ. അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 36128530, 39860571, 35598694 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

