ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല റിഫ കാമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല റിഫ കാമ്പസിൽ സംഘടിപ്പിച്ച
പ്രവേശനോത്സവം
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല റിഫ കാമ്പസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം പാഠശാല രക്ഷാധികാരിയും അസോസിയേഷൻ റിഫ ഏരിയ വൈസ് പ്രസിഡന്റുമായ അഹ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.
ബി.കെ.എസ് പാഠശാല വൈസ് പ്രിൻസിപ്പളും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ കോഓഡിനേറ്ററുമായ രജിത അനി മുഖ്യപ്രഭാഷണം നടത്തി. ഹിബ, സന, ഹന എന്നിവരുടെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഖദീജ സഫ്ന ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാഠശാല അസിസ്റ്റൻറ് കോഓഡിനേറ്റർ സക്കീർ ഹുസൈൻ അധ്യക്ഷതവഹിച്ചു. ഷാനി സക്കീർ സ്വാഗതം പറയുകയും ലുലു പറളി സമാപനം നിർവഹിക്കുകയും ചെയ്തു. കഥ, കവിത, പാട്ട്, പ്രസംഗം, നൃത്തം തുടങ്ങിയ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
ഷാരോൺ കോമത്ത് കാര, റയാൻ സക്കരിയ, ജസ ഫാത്തിമ, ഇഷാൽ സക്കരിയ, ഫൈഹ ഫാത്തിമ, ഹംദ അയിഷ, അയിഷ സാലിഹ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നസീല ഷഫീഖ്, സഈദ റഫീഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

