ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല പ്രവേശനോത്സവം
text_fieldsഎഫ്.എസ്.എ മനാമ കാമ്പസ് മലയാളം പാഠശാലയുടെ പ്രവേശനോത്സവത്തിൽനിന്ന്
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല മനാമ കാമ്പസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം പാഠശാല രക്ഷാധികാരിയായ മുഹമ്മദ് മുഹയുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എസ് പാഠശാല പ്രിൻസിപ്പലും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ അഡ്മിനിസ്ട്രേറ്റർമായ ബിജു എം. സതീഷ് മുഖ്യപ്രഭാഷണം നടത്തി. തഹിയ, റാബിയ എന്നിവരുടെ പ്രാർഥന ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ അമിയ, ഐസ, തഹിയ, റാബിയ, ഷാസിൽ, ഹാമി എന്നിവർ ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാഠശാല അഡ്മിനിസ്ട്രേറ്റർ ഷാനവാസ് പുത്തൻവീട്ടിൽ അധ്യക്ഷതവഹിച്ചു. അധ്യാപികയായ ഷമീല ഫൈസൽ സമാപനം നിർവഹിച്ചു. തഹിയ, ഐഡ, കാശ്വിക്, ഐസ, ഹംദാൻ, അമിയ എന്നിവർ കവിത ചൊല്ലി. ഹാമി, ഹവ്വ എന്നിവർ കഥയും ജുമാന ലഹരി വിരുദ്ധ ഗാനവും ആലപിച്ചു. ദേവനക്ഷത്ര, ശ്രീവർദ്ധൻ, റിസ ഫാത്തിമ എന്നിവർ നൃത്തം അവതരിപ്പിച്ചു. കോഓഡിനേറ്റർ ഷഹീന നൗമൽ സ്വാഗതം പറഞ്ഞു. പാഠശാല അധ്യാപകരായ നിഷിദ ഫാറൂക്ക്, ജൈഷ ജിജു എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

