ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ അനസ് നദ്വി റമദാൻ
സന്ദേശം നൽകുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ദിശ സെന്ററുമായി സഹകരിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ മത, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവർ ഒത്തുകൂടിയ പരിപാടിയിൽ അനസ് നദ്വി റമദാൻ സന്ദേശം നൽകി. മനസ്സുകൾ അകലുന്ന ഈ കാലത്ത് ഇത്തരം ഒരുമിച്ചുകൂടലുകൾക്ക് വളരെയധികം പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് നിയന്ത്രിച്ച പരിപാടിയിൽ സമീർ ഹസൻ അധ്യക്ഷത വഹിച്ചു.
ഫസലുറഹ്മാൻ പൊന്നാനി സ്വാഗതവും റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു. ജലീൽ വി.എം, മഹമൂദ് മായൻ, ബഷീർ, സാജിർ, സക്കീർ ഹുസൈൻ, മൂസ കെ. ഹസൻ, പി.എം. അഷ്റഫ്, അഷ്റഫ് അലി, ബുഷ്റാ റഹീം, സോനാ സകരിയ, സയ്യിദ റഫീഖ്, ലുലു ഹഖ് ,സെലീന ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

