ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsഫ്രൻഡ്സ് കുടുംബ സംഗമത്തിൽ ശൈമില നൗഫൽ സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ റമദാൻ സംഗമം അറിവും ആവേശവും പകർന്നു. റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ വിവിധ വിഷയങ്ങളിലുള്ള അവതരണങ്ങൾ നടന്നു.
‘സമകാലിക സാഹചര്യങ്ങൾ’എന്ന വിഷയം സി.എം. മുഹമ്മദലി, ‘സമസ്യകളുടെ പരിഹാരം’എന്ന വിഷയം ജമാൽ നദ്വി ഇരിങ്ങൽ, ‘പ്രതിസന്ധികളെ അതിജീവിക്കാം’എന്ന വിഷയം സഈദ് റമദാൻ നദ്വി, ‘സകാത്’എന്ന വിഷയം അബ്ദുശ്ശരീഫ്, ‘വ്രതം ആവശ്യപ്പെടുന്നത്’ എന്ന വിഷയം റസാഖ് പാലേരി എന്നിവർ അവതരിപ്പിച്ചു.
ഖുർആൻ സാരാംശങ്ങളുടെ അവതരണം ശൈമില നൗഫൽ നടത്തി. ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ഖാലിദ് ചോലയിൽ ആമുഖ ഭാഷണവും നടത്തി. സെക്രട്ടറി യൂനസ് രാജ് നിയന്ത്രിച്ചു. പി.ആർ കൺവീനർ എ.എം. ഷാനവാസ് സമാപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

