വെളിച്ചമാണ് തിരുദൂതർ;സ്നേഹസദസ്സ് ശ്രദ്ധേയമായി
text_fieldsഫ്രൻഡ്സ് ആക്ടിങ് പ്രസിഡന്റ് സുബൈർ എം.എം സംസാരിക്കുന്നു
മനാമ: ‘വെളിച്ചമാണ് തിരുദൂതർ’ എന്ന പ്രമേയത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹസദസ്സ് ബഹ്റൈനിലെ സാമൂഹിക -സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
ജീവിതത്തിന്റെ സമസ്തമേഖലകളിലും മാതൃകയാണ് പ്രവാചകൻ മുഹമ്മദ് നബിയെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച ഷിജിന ആഷിഖ് അഭിപ്രായപ്പെട്ടു. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ നാനാതുറകളിൽ ശ്രദ്ധേയരായ ബിനു കുന്നന്താനം, അബ്രഹാം ജോൺ, രാജു കല്ലുംപുറം, ഡോ. നസീഹ, മിനി മാത്യു, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, അജി പി. ജോയ്, ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, പങ്കജ്നാഭൻ, റഫീഖ് അബ്ദുല്ല, നിസാർ കൊല്ലം എന്നിവർ സംസാരിച്ചു. കലുഷിതമായ സമകാലിക സാഹചര്യത്തിൽ ഇത്തരം വേദികളുടെ പ്രാധാന്യം സംസാരിച്ച എല്ലാവരും എടുത്തുപറഞ്ഞു. ഫാസിൽ വട്ടോളി, ഫൈസൽ എഫ്.എം, റംഷാദ് അയിലക്കാട്, മണിക്കുട്ടൻ, ജവാദ് വക്കം, ബദറുദ്ദീൻ പൂവാർ, ഫസലുൽ ഹഖ്, അൻവർ ശൂരനാട്, അശോക് കുമാർ, അനീസ് വി.കെ, ഇ.കെ. സലിം, ജെനു അലക്സ്, ശ്രീലത, ജിബി ജോൺ, റസാഖ് മൂഴിക്കൽ, അജിത്കുമാർ, അബ്ദുസലാം, ജാഫർ അലി, ബദ്റുദ്ധീൻ പൂവാർ, സൽമാനുൽ ഫാരിസ്, സി.എം. മുഹമ്മദ് അലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സിറാജ് പള്ളിക്കര കവിത ആലപിച്ചു. ആക്ടിങ് പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ബാസ്. എം സ്വാഗതവും ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ദീൻ നന്ദിയും പറഞ്ഞു. ഗഫൂർ മൂക്കുതല, സമീർ ഹസൻ, ഫാറൂഖ് വി.പി, ജലീൽ, സാജിദ സലീം തുടങ്ങിയവർ നേതൃത്വം നൽകി. എ.എം. ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

