Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ...

ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സൗ​ഹൃ​ദ സം​ഗ​മം

text_fields
bookmark_border
ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സൗ​ഹൃ​ദ സം​ഗ​മം
cancel
camera_alt

ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ ജാ​സി​ർ പി ​പി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

മ​നാ​മ: ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ദി​ശ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് കൊ​ണ്ട് ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജാ​സി​ർ പി.​പി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​വ​ണം വ്ര​ത​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ മ​ത​ങ്ങ​ളും വേ​ദ​ങ്ങ​ളും മാ​ന​വി​ക സാ​ഹോ​ദ​ര്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വു​മാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ അ​വ​ശ​രും അ​ശ​ര​ണ​രു​മാ​യ​വ​രെ പ​രി​ഗ​ണി​ക്കാ​നും ചേ​ർ​ത്ത് പി​ടി​ക്കാ​നും ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​രി​യ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ മു​ഹ് യി​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശൈ​ഖ ഫാ​ത്തി​മ പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. പൊ​തു​സ​മൂ​ഹ വ​കു​പ്പ് ക​ൺ​വീ​ന​വ​ർ എ.​എം. ഷാ​ന​വാ​സ്‌ സ്വാ​ഗ​ത​വും ഏ​രി​യ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. ഷ​മീം, സ​ജീ​ബ്, ഗ​ഫൂ​ർ മൂ​ക്കു​ത​ല, ല​ത്തീ​ഫ് ക​ട​മേ​രി, ന​ദീ​റ ഷാ​ജി, ഫ​സീ​ല ഹാ​രി​സ്, സ​ൽ​മ സ​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.friends ifthar
News Summary - Friends Social Association
Next Story