വിളയിൽ ഫസീലയെ ഫ്രൻഡ്സ് സർഗവേദി വനിത വിഭാഗം അനുസ്മരിച്ചു
text_fieldsവിളയിൽ ഫസീല അനുസ്മരണ പരിപാടിയിൽ ഫ്രൻഡ്സ് വനിത സർഗവേദി കൺവീനർ മെഹ്റ മൊയ്ദീൻ സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത ഘടകം സർഗവേദി അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ചു.
മനുഷ്യമനസ്സുകളെ നന്മയിലേക്ക് നയിക്കുന്ന ഒരു പാട് നല്ല പാട്ടുകൾ പാടിയിട്ടാണ് പ്രശസ്ത ഗായിക വിളയിൽ ഫസീല ഈ ലോകത്തു നിന്ന് വിടപറഞ്ഞത്. മുൻകാല പ്രവാസ ജീവിതങ്ങളിലെ നോവും നൊമ്പരങ്ങളും ഉൾക്കൊണ്ടു അവർ പാടിയ പാട്ടുകൾ ഇന്നും പ്രവാസികൾ നെഞ്ചിലേറ്റുന്നുവെന്ന് ഫ്രൻഡ്സ് വനിത വിഭാഗം പ്രസിഡന്റ് സാജിത സലീം അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ഫസീല പാടിയ പാട്ടുകൾ കോർത്തിണക്കി സർഗവേദി കൺവീനർ മെഹറ മൊയ്തീൻ ‘ഗാനമാല’ അവതരിപ്പിച്ചു. ഫർസാന സുബൈർ, ഫാത്തിമ ഫിദ, ലൂന ഷഫീഖ്, സലീന ജമാൽ, ഹെബ ഷക്കീബ്, അഖീല, എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹെബ ആൻഡ് പാർട്ടി, ഷഹീന ആൻഡ് പാർട്ടി എന്നിവർ സംഘഗാനവും ബുഷ്റ ഹമീദും സംഘവും ഒപ്പനയും അവതരിപ്പിച്ചു. ഷൈമില നൗഫൽ, സലീന ജമാൽ, റഷീദ സുബൈർ, ലൂന ഷഫീഖ്, സൗദ പേരാമ്പ്ര, ഫാത്തിമ സ്വാലിഹ്, സമീറ നൗഷാദ്, ഷബീഹ ഫൈസൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

