ഫ്രൻഡ്സ് സർഗവേദി ബാഡ്മിന്റൺ: ടൂർണമെന്റ് മത്സരത്തിൽ 12 ടീമുകളാണ് മാറ്റുരച്ചു
text_fieldsഫ്രൻഡ്സ് സർഗവേദി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾ ട്രോഫികളുമായി
മനാമ: ഫ്രൻഡ്സ് സർഗവേദി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി. പ്രവർത്തകർക്കും അനുഭാവികൾക്കും വേണ്ടി നടത്തിയ മത്സരത്തിൽ 12 ടീമുകളാണ് മാറ്റുരച്ചത്. എം.എം. ഫൈസൽ, ഷാഹുൽ ഹമീദ് എന്നിവരാണ് മത്സരത്തിൽ വിജയികളായത്. മുഹമ്മദ് ഷക്കീബ്, ഇജാസ് മൂഴിക്കൽ എന്നിവർ റണ്ണേഴ്സപ്പുമായി. മുഹമ്മദ് ഷാജി, ടി.ടി. മൊയ്തീൻ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. അഹമ്മദ് റഫീഖ്, എം.എം. സുബൈർ, ജലീൽ മുല്ലപ്പിള്ളി, ഷാക്കിർ, മുർഷാദ്, അബ്ദുൽ അഹദ്, വി.പി. ഫാറൂഖ്, യു.കെ നാസർ, സിറാജ് കിഴുപ്പിള്ളിക്കര, ലത്തീഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി. റഫറിമാരായ അൻവർ, എം.സി. റഷീദ്, എം.സി. ഫൈസൽ എന്നിവർ മത്സരം നിയന്ത്രിച്ചു.

