ഫ്രന്റ്സ് റമദാൻ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു
text_fieldsസഈദ് റമദാൻ നദ്വി
പ്രഭാഷണം നടത്തുന്നു
മനാമ: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ മുഹറഖ് ഏരിയ വിവിധയിടങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. മുഹറഖ്, ഹിദ്ദ് എന്നീ പ്രദേശങ്ങളിൽ ‘ബല്ലിഗ്നാ റമദാൻ’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും വാഗ്മികളുമായ സഈദ് റമദാൻ നദ്വി, യൂനുസ് സലീം എന്നിവർ പ്രഭാഷണം നിർവഹിച്ചു.
ശാരീരികവും മാനസികവുമായ ആത്മീയ കരുത്ത് നേടാനുള്ള അവസരമാണ് റമദാൻ എന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. ഹിദ്ദിൽ നടന്ന പരിപാടിയിൽ എം.എം. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ജലീൽ ആശംസയർപ്പിച്ചു.
യൂനിറ്റ് പ്രസിഡന്റ് ജലീൽ സ്വാഗതവും സെക്രട്ടറി ഫൈസൽ നന്ദിയും പറഞ്ഞു. മുഹറഖിൽ നടന്ന പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് ആർ.സി. ഷാക്കിർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ബാസിത്, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.