ഫ്രന്റ്സ് ഓഫ് ടുബ്ലി വാക്ക് വേ ടി ഷർട്ട് പ്രകാശനം
text_fieldsഫ്രന്റ്സ് ഓഫ് ടുബ്ലി വാക്ക് വേ ഔദ്യോഗിക ടി ഷർട്ട് പ്രകാശനം പ്രസിഡന്റ് ഷംസ് വി.പി നിർവഹിക്കുന്നു
മനാമ: ഫ്രന്റ്സ് ഓഫ് ടുബ്ലി വാക്ക് വേ ഔദ്യോഗിക ടി ഷർട്ട് പ്രകാശനം പ്രസിഡന്റ് ഷംസ് വി.പി നിർവഹിച്ചു. സൗഹൃദവും കൂട്ടായ്മയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അംഗങ്ങൾക്കിടയിലെ സൗഹൃദം ശക്തിപ്പെടുത്തുകയും സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളുമായി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് ഫ്രന്റ്സ് ഓഫ് ടുബ്ലി വാക്ക് വേ.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ബാബു, സെക്രട്ടറി ഷഫീർ, ജോയിന്റ് സെക്രട്ടറി ഫിറോസ്, ട്രഷറർ ഷബീർ, അസി. ട്രഷറർ ശിഹാബ്, എന്റർടൈൻമെന്റ് സെക്രട്ടറി ജോഫി, ചാരിറ്റി കൺവീനർ മനോജ് നമ്പിയാർ എന്നിവർ പങ്കെടുത്തു. കൂടാതെ കമ്മിറ്റി അംഗങ്ങളായ രതീഷ്, മുസ്തഫ, നിഷാദ്, ശ്രീജയ്, ശ്രീജിത്ത്, അൻവർ, സലിം ബാവ, ഷംസീർ മലപ്പുറം, ബാബു എന്നിവരും സംബന്ധിച്ചു. തുടർന്ന് അംഗങ്ങൾ ട്യൂബ്ലി വാക്ക്‌വേയിൽ കൂട്ടനടത്തത്തിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

