ഫ്രൻഡ്സ് ഓഫ് ബഹ്റൈന്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്
text_fieldsമനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഫ്രൻഡ്സ് ഓഫ് ബഹ്റൈനും ലൈറ്റ് ഓഫ് കൈൻഡ്നെസും ചേര്‍ന്ന് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 16ന് തുടങ്ങും.
മനാമ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ ഒരാഴ്ച നീളുന്ന മെഡിക്കല്‍ ക്യാമ്പില്‍ വൃക്ക, കരള്‍, കൊളസ്ട്രോള്‍, ബ്ലഡ് പ്രഷര്‍, ഷുഗര്‍ തുടങ്ങിയവ പരിശോധിക്കും. ഡോക്ടറെ സൗജന്യമായി കാണാനും സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് ചേർന്ന ആലോചന യോഗത്തില്‍ ഫ്രൻഡ്സ് ഓഫ് ബഹ്റൈന്‍ ഭാരവാഹികളായ എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, മണിക്കുട്ടന്, ലൈറ്റ് ഓഫ് കൈൻഡ്നെസ് ഭാരവാഹികളായ സയ്യിദ് ഹനീഫ്, യൂസുഫ് സയ്യിദ് എന്നിവരും അല്‍ ഹിലാല്‍ പ്രതിനിധികളായ ലിജോയ് ചാലക്കല്‍ , പ്യാരിലാല്‍ എന്നിവരും പങ്കെടുത്തു. വിശദ വിവരങ്ങള്‍ക്ക് 66398499.36221399,39091901 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

