ഫ്രണ്ട്സ് ഓഫ് അടൂർ ഓണം ആഘോഷിച്ചു
text_fieldsഫ്രണ്ട്സ് ഓഫ് അടൂർ ഓണ സംഗമം
മനാമ: അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ ‘ഫ്രണ്ട്സ് ഓഫ് അടൂർ’ ഈ വർഷവും അടൂരോണം 2023 എന്ന പേരിൽ അതിവിപുലമായ രീതിയിൽ ഓണാഘോഷം നടത്തി. അംഗങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടത്തിയ ഓണ സംഗമത്തിൽ അത്തപൂക്കളം, മാവേലി തമ്പുരാനോടൊത്തുള്ള ഘോഷയാത്ര, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധയിനം കലാ കായിക മത്സരങ്ങൾ ,സിത്താർ സംഗീത കൂട്ടായ്മ യുടെ സംഗീത പരിപാടി, ഓണസദ്യ എന്നിവ നടന്നു. പ്രസിഡന്റ് ബിജു കോശി മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രമ്യ ഹരിദാസ് എം. പി. മുഖ്യാതിഥി ആയി പങ്കെടുത്തു. ജനറൽ സെക്രട്ടറി ബിജുമോൻ പി. വൈ.സ്വാഗതം ആശംസിച്ചു. രാജു കല്ലുംപുറം, രാജേന്ദ്രകുമാർ നായർ , ബിനുരാജ് തരകൻ, സന്തോഷ് തങ്കച്ചൻ,അനു കെ. വർഗീസ് , അസീസ് ഏഴംകുളം എന്നിവർ സംസാരിച്ചു . ട്രഷറർ സ്റ്റാൻലി എബ്രഹാം നന്ദി പറഞ്ഞു.