പൊതു പരീക്ഷയിൽ ഫ്രൻഡ്‌സ് സെന്‍റർ മദ്റസകൾക്ക് ഉന്നത വിജയം
text_fieldsഎ പ്ലസ് നേടിയ കുട്ടികൾ - ഇശൽ ഫാത്തിമ, നിഹ ഖദീജ, നിയ ഖദീജ
മനാമ: കേരള മദ്റസ എജുക്കേഷൻ ബോർഡ് നടത്തിയ ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഫ്രൻഡ്‌സ് സെൻ്റർ മനാമ, റിഫ മദ്റസകളിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയികളായതായി സ്ഥാപന അധികൃതർ അറിയിച്ചു. മൂന്ന് വിദ്യാർഥികൾ എ പ്ലസ് കരസ്ഥമാക്കി.
വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് കുട്ടികളാണ് പൊതു പരീക്ഷ എഴുതിയത്. തുടർച്ചയായി എല്ലാ വർഷവും 100 ശതമാനം വിജയം ഉറപ്പാക്കാൻ സാധിക്കുന്നത് നേട്ടമാണെന്ന് മദ്റസ രക്ഷാധികാരി സുബൈർ എം.എം വ്യക്തമാക്കി. വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സജീബ് കരുവാട്ടിൽ, പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി, അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ്, അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാഹിസ മങ്ങാട്ടിൽ, പി.എം അശ്റഫ് എന്നിവരും മുഴുവൻ അധ്യാപകരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. മനാമ, റിഫ മദ്റസ ക്യാമ്പസുകളിലേക്ക് അഡ്മിഷൻ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. 4 വയസ്സ് മുതൽ കുട്ടികൾക്ക് പ്രവേശനം നൽകുന്നുണ്ട്. അഡ്മിഷൻ കാര്യങ്ങൾക്ക് 36513453 (മനാമ), 3402 6136 (റിഫ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

